#reunion | കാലം മാഞ്ഞു, കൗമാരവസന്തമായി അവർ തിരികെയെത്തി; മൊകേരി ഗവ. കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം

#reunion | കാലം മാഞ്ഞു, കൗമാരവസന്തമായി  അവർ തിരികെയെത്തി; മൊകേരി ഗവ. കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം
Jul 13, 2024 12:35 PM | By Jain Rosviya

മൊകേരി: (kuttiadi.truevisionnews.com) നാല് പതിറ്റാണ്ടിൻ്റെ യൗവ്വനത്തിൽ കാലം മാഞ്ഞു പോയി, കൗമാരവസന്തമായി അവർ വീണ്ടും തിരികെയെത്തി.

നാല് പതിറ്റാണ്ട് പിന്നിടുന്ന മൊകേരി ഗവ. കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി.

ജീവിതത്തിൻ്റെ നാനാതുറകളിൽ പ്രവൃത്തിക്കുന്നവർ തിരികെ കലാലയ മുറ്റത്തെത്തിയപ്പോൾ സൗഹൃദങ്ങൾ പൂത്തുലയുന്ന കാഴ്ച്ച കൂടിയായി.

തിരികെ - 24 എന്ന് പേരിട്ട പരിപാടി മാധ്യമപ്രവർത്തകനും കൈരളി ടിവി റീജണൽ എഡിറ്ററുമായ പിവി കുട്ടൻ ഉദ്ഘാടനം ചെയ്തു.

കളങ്കവും ഉപാധികളും അതിർ വരമ്പുകളുമില്ലാത്ത സൗഹൃദങ്ങളും പ്രണയവും പൂക്കുന്ന കാലമാണ് ക്യാമ്പസുകൾ സമ്മാനിക്കുന്നതെന്ന് പി.വി കുട്ടൻ പറഞ്ഞു.

പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് അഡ്വ. മനോജ് അരൂർ അധ്യക്ഷനായി.

കവി ശ്രീനി എടച്ചേരി മുഖ്യാത്ഥിതിയായി, പൂർവ്വ അധ്യപകരായ രാജൻ ഹസ്സൻ കുട്ടി, കോളേജ് ചെയർമാൻ ദേവാനന്ദ് , അരുൺലാൽ ,കവി ശ്രീനിവാസൻ തൂണേരി എന്നിവർ സംസാരിച്ചു.

പി.പി ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. മിനി കെ.എം അനുശോചന പ്രമേയം അവതരിപ്പിച്ചു.

പ്രിൻസിപ്പൾ പ്രൊഫ. അഷറഫ് സ്വാഗതവും മുജീബ് കൊടക്കൽ നന്ദിയും പറഞ്ഞു.

പൂർവ്വ വിദ്യാർത്ഥി സുരേഷ് ചെന്താരയും സംഘവും കലാപരിപാടികൾ അവതരിപ്പിച്ചു.

#Mokeri #Govt #Alumni #meet #college

Next TV

Related Stories
കുന്നുമ്മൽയിൽ  പഞ്ചായത്ത് കൺവെൻഷൻ സംഘടപ്പിച്ച്  യൂഡിഎഫ്

Nov 24, 2025 12:28 PM

കുന്നുമ്മൽയിൽ പഞ്ചായത്ത് കൺവെൻഷൻ സംഘടപ്പിച്ച് യൂഡിഎഫ്

തദ്ദേശതിരഞ്ഞെടുപ്പ് പഞ്ചായത്ത് കൺവെൻഷൻ , യുഡിഫ്...

Read More >>
കുറ്റ്യാടിയിൽ താലൂക്ക് ആശുപത്രി നിർമ്മാണം അന്തിമഘട്ടത്തിൽ

Nov 22, 2025 04:31 PM

കുറ്റ്യാടിയിൽ താലൂക്ക് ആശുപത്രി നിർമ്മാണം അന്തിമഘട്ടത്തിൽ

കെട്ടിട നിർമ്മാണം , ആശുപത്രി വികസനം...

Read More >>
കുന്നുമ്മല്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച്  യുഡിഎഫ്

Nov 22, 2025 02:27 PM

കുന്നുമ്മല്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് യുഡിഎഫ്

യുഡിഎഫ് , പഞ്ചായത്ത് കണ്‍വെന്‍ഷന്‍...

Read More >>
Top Stories










Entertainment News