#MokeriGovt | മൊകേരി ഗവ: കോളേജിൽ പൂർവ്വ വിദ്യാർത്ഥി മഹാസംഗമം 13 ന്

#MokeriGovt   |   മൊകേരി ഗവ: കോളേജിൽ പൂർവ്വ വിദ്യാർത്ഥി മഹാസംഗമം 13 ന്
Jul 9, 2024 09:51 PM | By Sreenandana. MT

 കുറ്റ്യാടി:(kuttiadi.truevisionnews.com) മൊകേരി ഗവ: കോളേജിൽ പൂർവ്വ വിദ്യാർത്ഥികൾ ഒത്തു ചേരുന്നു. പൂർവ്വ വിദ്യാർത്ഥി മഹാസംഗമം"തിരികെ 24 "13 ന് ശനിയാഴ്ച 10 മണിക്ക് കോളേജിൽ വെച്ച് നടക്കും.കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും.

കവി പ്രൊഫ: വീരാൻ കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.കോളേജ് സ്ഥാപിച്ചിട്ട് 40 വർഷം പിന്നിടുമ്പോൾ വിവിധ ബാച്ചുകളിലായി കോളേജ് വിട്ടിറങ്ങിയവരും, അധ്യാപകരും സംഗമത്തിൽ പങ്കാളികളാവും.സംഗമത്തിനോടനുബന്ധിച്ച് വായ്പ്പാട്ട് നാട്യസംഘം കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ സുരേഷ് ചെന്താര നേതൃത്വം നൽകുന്ന നാടൻ പാട്ടും കലാരൂപങ്ങളും അരങ്ങേറും.


പരിപാടി വിജയിപ്പിക്കുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ പ്രിൻസിപ്പാൾ പ്രൊഫ: കെ.കെ.അഷ്റഫ് അധ്യക്ഷനായി. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് അഡ്വ: മനോജ് അരൂർ ,സെക്രട്ടറി പി.പി.ദിനേശൻ, ഡോ: കെ.അരുൺ ലാൽ, രജീഷ് കൈവേലി, കെ.രാജേഷ്, സജിഷ, പി.റിനീഷ്, വിനോദ് കുമാർ, പി.എൻ.പ്രഭാകരൻ, വി.എം.സഫീർ, കെ. നിധീഷ്, പി.പി.ഷൈജു തുടങ്ങിയവർ സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9656844166, 9539670263.

#Mokeri #Govt #Alumni #Mahasangam #college #13th

Next TV

Related Stories
കുറ്റ്യാടി ചുരത്തിൽ വ്യാജ നമ്പർ പ്ലേറ്റ് വാഹനങ്ങൾ കൂടുന്നു; പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ സംഘങ്ങൾ

Dec 31, 2025 03:24 PM

കുറ്റ്യാടി ചുരത്തിൽ വ്യാജ നമ്പർ പ്ലേറ്റ് വാഹനങ്ങൾ കൂടുന്നു; പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ സംഘങ്ങൾ

വ്യാജ നമ്പർ പ്ലേറ്റ് വാഹനങ്ങൾ കൂടുന്നു പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ...

Read More >>
ക്ലീൻ കുണ്ടുതോട്;തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു

Dec 30, 2025 02:41 PM

ക്ലീൻ കുണ്ടുതോട്;തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു

തൊട്ടില്‍പ്പാലം-കുണ്ടുതോട് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ശുചീകരിച്ചു...

Read More >>
Top Stories










News Roundup