#Maruthongara | പുഴത്തീരമിടിച്ചില്‍ രൂക്ഷം; മരുതോങ്കരയില്‍ പത്തുകുടുംബങ്ങള്‍ക്ക് ഭീഷണി

#Maruthongara | പുഴത്തീരമിടിച്ചില്‍ രൂക്ഷം; മരുതോങ്കരയില്‍ പത്തുകുടുംബങ്ങള്‍ക്ക് ഭീഷണി
Jul 6, 2024 03:17 PM | By Adithya N P

മരുതോങ്കര:(kuttiadi.truevisionnews.com)കുറ്റ്യാടിപ്പുഴയുടെ മരുതോങ്കര അടുക്കത്ത് പുത്തന്‍പീടിക മുറിച്ചോര്‍ മണ്ണില്‍ താഴെകടവ് ഭാഗത്ത് പുഴത്തീരമിടിച്ചില്‍ രൂക്ഷം. പത്ത് കുടുംബങ്ങള്‍ക്കുവരെ തീരമിടിച്ചില്‍ ഭീഷണിയുയര്‍ത്തിത്തുടങ്ങി.

പലതവണ പ്രദേശവാസികള്‍ പ്രശ്‌നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. മരുതോങ്കര പഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍ ഉള്‍പ്പെട്ട പ്രദേശത്താണ് വ്യാപകമായ രീതിയില്‍ കര പുഴയെടുക്കുന്നത്.

2017 മുതല്‍ തീരമിടിച്ചിലുണ്ടായിരുന്നു. 2018-ലെ പ്രളയത്തില്‍ പുഴ ദിശമാറി ഒഴുകിയതിനുശേഷം ഇത് ശക്തമായി. ഇതുവരെയായി ഏകദേശം ഒരേക്കര്‍ 40 സെന്റ് സ്ഥലം പുഴയെടുത്തു കഴിഞ്ഞു.

കഴിഞ്ഞദിവസം നാലരമീറ്റര്‍ നീളത്തിലാണ് പുഴയുടെ തീരം ഇടിഞ്ഞത്.ഇതോടെ തീരത്ത് താമസിക്കുന്നവരുടെ കിടപ്പാടം പോലും പുഴ കവരുമെന്ന ഭീതിയായി.

മണ്ടോള്‍കങ്ങി അമ്മദ്, മുറിച്ചോര്‍ മണ്ണില്‍ ഹമീദ്, അഷ്‌റഫ്, ഹലിമ നൗഷാദ്, ജമാല്‍, കുഞ്ഞമ്മദ്, താഴെ ഇല്ലത്ത് മുറിച്ചോര്‍ മണ്ണില്‍ മൊയ്തു, വല്ലത്ത് അമ്മദ്, കുനിയില്‍ നാണു മമ്പ്ര ജലീല്‍ എന്നിവരുടെ വീടുകളും പറമ്പുകളുമാണ് ഭീഷണി നേരിടുന്നത്.

ഒട്ടേറെ വീട്ടുകാര്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറും ഭീഷണിയിലാണ്. പ്രദേശവാസികള്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മുമ്പ് എം.എല്‍.എ. ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍, ഇടിച്ചില്‍ തടയാന്‍ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. ഇതില്‍ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധത്തിലാണ്.

#Severe #on #the #river #bank; #Ten #families #threatened #Maruthongara

Next TV

Related Stories
പുതുവർഷം എങ്ങും സ്നേഹച്ചിരികൾ നിറയുന്നതാവട്ടെ: എസ്.ബി. കൈലാസ് നാഥ്

Jan 2, 2026 02:42 PM

പുതുവർഷം എങ്ങും സ്നേഹച്ചിരികൾ നിറയുന്നതാവട്ടെ: എസ്.ബി. കൈലാസ് നാഥ്

പുതുവർഷം എങ്ങും സ്നേഹച്ചിരികൾ നിറയുന്നതാവട്ടെ: എസ്.ബി. കൈലാസ്...

Read More >>
സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധം

Jan 2, 2026 11:07 AM

സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധം

സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ...

Read More >>
Top Stories










News Roundup