കുറ്റ്യാടി:(kuttiadinews.in) ടൗണിൽ ഓട്ടോ ഡ്രൈവർക്ക് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി.ബൈക്കിൽ എത്തിയ ആളാണ് ഡ്രൈവർക്ക് നേരെ ആക്രമണം നടത്തിയത്.
ഓട്ടോ ഡ്രൈവർ അടുക്കത്ത് സ്വദേശി ജലീലിന് ചുറ്റികകൊണ്ടാണ് തലക്കടിയേറ്റത്. നമ്പർ പ്ലേറ്റ് മറച്ച ബുള്ളറ്റിൽ എത്തിയ അക്രമി ഓട്ടോയുടെ ഗ്ലാസ്സ് അടിച്ചു തകർത്തു.
പിന്നീട് ജലീലിനെ ചുട്ടികകൊണ്ട് തലക്കടിച്ചു. പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചുവെങ്കിലും കത്തിയെടുത്ത് ആക്രമിക്കാൻ തുനിഞ്ഞതിനാൽ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് ജലീൽ പറഞ്ഞു.
കൂടാതെ ജലീലിൻ്റെ ഫോൺ അക്രമി എറിഞ്ഞു തകർക്കുകയും ചെയ്തു. നിപ കാരണം ടൗൺ വിജനമായിരുന്നു. രാത്രി ഓടാറുളള മറ്റ് ഓട്ടോകളും ഉണ്ടായിരുന്നില്ല. കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുണ്ട്
#attack #auto #driver #Kuttiadi