കുറ്റ്യാടി: (kuttiadi.truevisionnews.com) ഉരുൾ പൊട്ടൽ ദുരന്തത്തെ ശബ്ദ വ്യത്യാസങ്ങളിലൂടെ പുനരാവിഷ്കരിച്ച് സംസ്ഥാന കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഊരത്ത് വലിയ വീട്ടിൽ അൻജിത്തിനെ ഊരത്ത് മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് അൻജിത്ത്.
വയനാട് ചൂരൽമല ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അൻജിത്തിന്റെ പ്രകടനം.
ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോഴേ അൻജിത്ത് കലാകായിക മത്സരങ്ങളിൽ ഒട്ടനവധി സമ്മാനങ്ങളും മെഡലുകളും നേടിയിട്ടുണ്ട്.
വലിയ വീട്ടിൽ സജിത്ത് -ശ്രീജ ദമ്പതികളുടെ മകനാണ് അൻജിത്ത് .
അനുമോദന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി.
ബൂത്ത് പ്രസിഡന്റ് പി പി ദിനേശൻ അധ്യക്ഷത വഹിച്ചു. സി കെ രാമചന്ദ്രൻ, പി പി ശശികുമാർ, വി എം മഹേഷ്, എൻ കെ ദാസൻ, പി കുഞ്ഞിരാമൻ, എന്നിവർ പ്രസംഗിച്ചു.
#State #School #Arts #Festival #Congress #felicitates #VVAnjith #won #Agrade #mimicry #competition