#nipah | കുറ്റ്യാടിയിലെ കണ്ടെയിൻമെന്റ് സോണുകൾ ഒഴിവാക്കി

#nipah | കുറ്റ്യാടിയിലെ കണ്ടെയിൻമെന്റ് സോണുകൾ ഒഴിവാക്കി
Sep 21, 2023 09:07 PM | By Priyaprakasan

കുറ്റ്യാടി:(kuttiadinews.in) കുറ്റ്യാടിയിലെ നിപ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യപിച്ചു.പുതിയ ഉത്തരവ് പ്രകാരമുള്ള ഇളവുകൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരും.

കണ്ടെൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ മേഖലയിൽ ഇടയ്ക്കിടെ ഇളവുകൾ നൽകിയിരുന്നു. എന്നാലും ആളുകൾ കനത്ത ജാഗ്രത പുലർത്തിയിരുന്നു. പൊതു നിരത്തുകളിൽ ആൾക്കൂട്ടമില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു.

നിപ ബാധിച്ച് മരണപ്പെട്ടവരുമായും പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തുകയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കുറ്റ്യാടിയിൽ കണ്ടെയിൻമെന്റ് സോണുകൾ ഒഴിവാക്കിയത്.

ഇവിടെ പോസിറ്റീവ് ആയവരുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ തുടരണം.

നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് പൊതുവായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരണമെന്നും നിർദ്ദേശമുണ്ട്. എല്ലാവരും മാസ്കും സാനിറ്റെസറും നിർബന്ധമായും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.

കണ്ടെയിൻമെന്റ് സോണിലെ എല്ലാ കട കമ്പോളങ്ങളും രാത്രി എട്ട് മണി വരെ പ്രവർത്തിപ്പിക്കാം. കണ്ടെയിൻമെന്റ് സോണിലെ എല്ലാ ബാങ്കുകളും ട്രഷറിയും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തിക്കാവുന്നതാണ്.

മറ്റ് നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും. അതേസമയം സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളും നിരീക്ഷണത്തിലുള്ള ആളുകളും കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്റൈനിൽ കഴിയുകയും വേണം.

#containment #zones #kuttiadi #avoided

Next TV

Related Stories
റോഡ് വികസനം വഴിമുട്ടി; സ്ഥലം വിട്ടുനൽകുന്നതിൽ തർക്കം, കുറ്റ്യാടി -കൈപ്രം കടവ് റോഡ് നിർമാണം തടസ്സപ്പെട്ടു

Oct 3, 2025 01:16 PM

റോഡ് വികസനം വഴിമുട്ടി; സ്ഥലം വിട്ടുനൽകുന്നതിൽ തർക്കം, കുറ്റ്യാടി -കൈപ്രം കടവ് റോഡ് നിർമാണം തടസ്സപ്പെട്ടു

സ്ഥലം വിട്ടുനൽകുന്നതിൽ തർക്കം, കുറ്റ്യാടി -കൈപ്രം കടവ് റോഡ് നിർമാണം...

Read More >>
പലസ്തീൻ ഐക്യദാർഢ്യം : മരുതോങ്കരയിൽ കോൺഗ്രസ് ഗാന്ധി സ്മൃതി സംഗമം നടത്തി

Oct 3, 2025 11:38 AM

പലസ്തീൻ ഐക്യദാർഢ്യം : മരുതോങ്കരയിൽ കോൺഗ്രസ് ഗാന്ധി സ്മൃതി സംഗമം നടത്തി

മരുതോങ്കരയിൽ കോൺഗ്രസ് ഗാന്ധി സ്മൃതി സംഗമം...

Read More >>
മുട്ട കോഴി വിതരണം; കാക്കുനി ക്ഷീരസംഘത്തിൻ്റെ സമഗ്ര കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി

Oct 3, 2025 11:16 AM

മുട്ട കോഴി വിതരണം; കാക്കുനി ക്ഷീരസംഘത്തിൻ്റെ സമഗ്ര കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി

മുട്ട കോഴി വിതരണം; കാക്കുനി ക്ഷീരസംഘത്തിൻ്റെ സമഗ്ര കോഴി വളർത്തൽ പദ്ധതിക്ക്...

Read More >>
വര്‍ണം വിതറി; എം.എം.നമ്പ്യാര്‍ സ്മരണത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു

Oct 2, 2025 02:50 PM

വര്‍ണം വിതറി; എം.എം.നമ്പ്യാര്‍ സ്മരണത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു

എം.എം.നമ്പ്യാര്‍ സ്മരണത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ...

Read More >>
അവധി കച്ചവടം പാളിപ്പോയി; കുറ്റ്യാടിയിൽ വിദേശമദ്യം ഒളിച്ചു കടത്താൻ ശ്രമം, പിടികൂടി എക്സൈസിനെ ഏൽപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തകർ

Oct 1, 2025 04:29 PM

അവധി കച്ചവടം പാളിപ്പോയി; കുറ്റ്യാടിയിൽ വിദേശമദ്യം ഒളിച്ചു കടത്താൻ ശ്രമം, പിടികൂടി എക്സൈസിനെ ഏൽപ്പിച്ച് ലഹരിവിരുദ്ധ പ്രവർത്തകർ

കുറ്റ്യാടിയിൽ വിദേശമദ്യം ഒളിച്ചു കടത്താൻ ശ്രമം, പിടികൂടി എക്സൈസിനെ ഏൽപ്പിച്ച് ലഹരിവിരുദ്ധ...

Read More >>
Top Stories

News Roundup

//Truevisionall