---
title: "പ്രവൃത്തി ദിവസം കൂട്ടി ; കുറ്റ്യാടിയിൽ കെ പി എസ് ടി എ ധർണ്ണ നടത്തി"
english_title: "working day increased; KPSTA staged dharna at Kuttyati"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/120463/working-day-increased-kpsta-staged-dharna-at-kuttyati"
published_at: "2023-06-07T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648075721137c_k_p_s__t_a_.jpg"
keywords: []
---

# പ്രവൃത്തി ദിവസം കൂട്ടി ; കുറ്റ്യാടിയിൽ കെ പി എസ് ടി എ ധർണ്ണ നടത്തി

> **Lead Summary:** **കുറ്റ്യാടി: [** മധ്യ വേനലവധി നഷ്ടപ്പെടുത്തുകയും കൂടൂതൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കാനുമുള്ള സർക്കാര് തീരുമാനത്തിനെതിരെ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യഭ്യാസ ഉപജില്ലാ ഓഫീസിനു മുന്നിൽ കെ പി എസ് ടി എ പ്രതിഷേധ ധർണ്ണ നടത്തി.

## Article Content

**കുറ്റ്യാടി: [** മധ്യ വേനലവധി നഷ്ടപ്പെടുത്തുകയും കൂടൂതൽ ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കാനുമുള്ള സർക്കാര് തീരുമാനത്തിനെതിരെ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യഭ്യാസ ഉപജില്ലാ ഓഫീസിനു മുന്നിൽ കെ പി എസ് ടി എ പ്രതിഷേധ ധർണ്ണ നടത്തി.

പരിപാടി വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. പി. സാജിദ് അദ്ധ്യക്ഷത വഹിച്ചു. പി. പി. ദിനേശൻ, മനോജ് കൈവേലി, ഡൊമിനിക് കളത്തൂർ, ടി. വി. രാഹുൽ, ഇ.ഉഷ, അനൂപ് കാരപ്പറ്റ, അഖിൽ ഹരികൃഷ്ണൻ , ഷിജിൽ മത്തത്ത്, സുധീർ അരൂർ, കെ. പി. ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/120463/working-day-increased-kpsta-staged-dharna-at-kuttyati)