കുറ്റ്യാടി: ( kuttiadinews.in) ജനങ്ങളെ കൊള്ളയടിക്കാൻ പിണറായി സർക്കാർ അഴിമതിയിലൂടെ സ്ഥാപിച്ചതെന്ന് ആരോപിച്ച് ക്യാമറക്കു മുന്നിൽ മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി പഞ്ചായത്ത് കമ്മറ്റി സൂചന ബോർഡ് സ്ഥാപിച്ചു പ്രതിഷേധിച്ചു.

കുറ്റ്യാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി മൊയ്തു പ്രതിഷേധം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മനാഫ് കെ കെ,യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ലത്തീഫ് ചുണ്ട,പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് കെ പി,ട്രഷറർ ഷഫീക് പി സി,ഷംനാസ്,സി വി മൊയ്‌ദു മാസ്റ്റർ,മൂസ വി ടി,മുഹമ്മദ് എം,പി കെ റിയാസ് എന്നിവർ നേതൃത്വം നൽകി
Corruption cameras; Muslim Youth League protest in front