#Latest News #Kuttiyadi #Cheriyakumbalam #HighTech School #Smart Classroom
കുറ്റ്യാടി:(kuttiadi.truevisionnews.com)ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടി നവീകരിച്ച നാല് ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം അഡ്വ. ഫാത്തിമ തഹ്ലിയ എം.എൽ.എ നിർവ്വഹിച്ചു.
ചടങ്ങിൽ വിദ്യാലയത്തിൽ നിന്നും എൽ.എസ്.എസ് നേടിയ മിടുക്കരെ അനുമോദിക്കുകയും ചെയ്തു. 1957-ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ നിലവിൽ മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന ഒന്നാണ്.
സ്കൂളിലെ സൗകര്യങ്ങൾ ഇനിയും വർദ്ധിപ്പിക്കുന്നതിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും, പഞ്ചായത്തിലെ ആദ്യത്തെ 'സ്മാർട്ട് സ്കൂൾ' ആയി ഇതിനെ ഉയർത്താനും ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നുമ്മൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. എം. രത്നവല്ലി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സി. പി. വിനോദൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ. ഫാത്തിമ, ബ്ലോക്ക് മെമ്പർ കെ. സുവർണ്ണ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഉബൈദ് വാഴയിൽ, കെ. രാജീവൻ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കെ. എം. അഭിജിത്ത് എന്നിവരും എ. കെ. അബ്ദുൽ കരീം, എ. കെ. നൗഷാദ്, ഇബ്രാഹിം കൂരിമണ്ണിൽ, എൻ. അബ്ദുൽ അലി, വി. എം. നൗഫൽ, സി. സി. അബ്ദുൽ ഹമീദ്, സി. എം. ഖാലിദ്, സാജിദ ആരിഫ്, ഹാരിസ് പി. തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വാർഡ് മെമ്പർ താഹിറ സൽമാൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കെ. കെ. രജീഷ് നന്ദി രേഖപ്പെടുത്തി.
Content Highlight: Kuttiyadi, Cheriyakumbalam Govt. LP School, Hi-tech classrooms
#Latest News #Kuttiyadi #Cheriyakumbalam #HighTech School #Smart Classroom


















































