#Latest new #Kayakkodi #Kayakkodi Panchayat #Health Awareness
കായക്കൊടി:(kuttiadi.truevisionnews.com)ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് കായക്കൊടി കുടുംബാരോഗ്യകേന്ദ്രത്തിൽ വെച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സിഗ്‌നേച്ചർ കാമ്പയിൻ കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. സുധീർ അധ്യക്ഷത വഹിക്കുകയും വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികളിലെ വയറിളക്കരോഗങ്ങൾ തടയുന്നതിനുള്ള 'സ്റ്റോപ്പ് ഡയറിയ കാമ്പയിൻ' പദ്ധതിയെക്കുറിച്ച് ഡോ. രാജേഷ് ക്ലാസ്സ് എടുത്തു.
ആരോഗ്യ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇ.സി. പ്രദർശനവും ചടങ്ങിൽ ഒരുക്കിയിരുന്നു.
ഹെൽത്ത് ഇൻസ്പെക്ടർ ഷിന്ദു സ്വാഗതം പറഞ്ഞ ചടങ്ങിൽ പബ്ലിക് ഹെൽത്ത് നഴ്സ് ബബിത നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ വിവിധ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Content Highlight: Kayakkodi, Kayakkodi Family Health Centre, Health Awareness
#Latest new #Kayakkodi #Kayakkodi Panchayat #Health Awareness

















































