പുസ്തകഭാരം കുറയും, പഠനം സ്മാർട്ടാകും'; പുതിയ പ്രഖ്യാപനവുമായി മന്ത്രി എൻ. ഷംസുദ്ദീൻ

പുസ്തകഭാരം കുറയും, പഠനം സ്മാർട്ടാകും'; പുതിയ പ്രഖ്യാപനവുമായി മന്ത്രി എൻ. ഷംസുദ്ദീൻ
Jul 7, 2026 02:48 PM | By Fathimathul Henna
#Latest News #Kuttiyadi #N Shamsuddeen #Chathankottunada #SchoolInauguration

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നത് സർക്കാർ പരിശോധിക്കുമെന്നും മാറുന്ന കാലത്തിനനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസരീതി ആവിഷ്ക്കരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ചാത്തൻകോട്ടുനട എ. ജെ. ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലാസുകളിലെ പഠനനിലവാരം വർദ്ധിപ്പിക്കുന്നതിനായി ഓരോ പാഠവും വിദ്യാർത്ഥികൾ പഠിച്ചു എന്ന് ഉറപ്പുവരുത്തുന്ന പുതിയ പദ്ധതി ആവിഷ്‌ക്കരിക്കും. ഇത് സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ലഹരിക്കെതിരായ 'തൂഫാൻ' പോരാട്ടത്തിൽ വിദ്യാർത്ഥികളെയും കണ്ണികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.സി.ബി.എസ് സിയോൺ പ്രൊവിൻഷ്യൽ സുപ്പീരിയർ വെരി റവ. ഫാ. മാത്യു തെക്കേമുറിയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൽ ഒരുക്കിയ മഴവര ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം കെ.എം. അഭിജിത്ത് എം.എൽ.എ നിർവ്വഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സ്കൂളിലെ വിവിധ ക്ലബുകളുടെയും ഉദ്ഘാടനം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വിപിൻ ബാലൻ നിർവ്വഹിച്ചു.

ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ബെന്നി ആലവേലിൽ, കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണലിൽ രമേശൻ, സൂപ്പി നരിക്കാട്ടേരി, പി.ജി. സത്യനാഥ്, എ. ആർ. വിജയൻ, നാണു വട്ടക്കാട്ട്, ജിജി കട്ടക്കയം, ബിന്ദു മൈക്കിൾ, ഫാ. റോഷൻ പീടികയിൽ, എം.ടി. മനോജ്, എം.എം. റോയ്, ബോബി മൂക്കൻതോട്ടം, കെ.പി. നഷ്മ, പി.ജി. ജോർജ്ജ്, ജോബി വാതപ്പള്ളി, അനാമിക സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Kuttiyadi, Education Minister N. Shamsuddeen, inaugurates the Chathankottunada school building

#Latest News #Kuttiyadi #N Shamsuddeen #Chathankottunada #SchoolInauguration

Next TV

Related Stories
'ജാലകച്ചില്ലയിലെ പെൺകുട്ടി' കുറ്റ്യാടിയിൽ കഥാസമാഹാരം പ്രകാശനം ചെയ്തു

Jul 7, 2026 03:32 PM

'ജാലകച്ചില്ലയിലെ പെൺകുട്ടി' കുറ്റ്യാടിയിൽ കഥാസമാഹാരം പ്രകാശനം ചെയ്തു

കുറ്റ്യാടി, ജാലകച്ചില്ലയിലെ പെൺകുട്ടി, പുസ്തക പ്രകാശനം, ഗ്രീഷ്മയുടെ...

Read More >>
മരുതോങ്കരയിൽ മിന്നൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു

Jul 7, 2026 02:08 PM

മരുതോങ്കരയിൽ മിന്നൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു

കുറ്റ്യാടി, കുറ്റ്യാടി മിന്നൽ ചുഴലിക്കാറ്റ്, മരുതോങ്കര...

Read More >>
വട്ടോളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

Jul 7, 2026 11:13 AM

വട്ടോളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

കുറ്റ്യാടി, വട്ടോളി റോഡ് അപകടം, കാൽനടയാത്രക്കാരന് പരിക്ക്, പോലീസ്...

Read More >>
'രക്ഷിതാക്കൾ മക്കളെ അഭിരുചി തിരിച്ചറിഞ്ഞ് വളർത്തിയെടുക്കണം' -കെ എം അഭിജിത്ത് എം എൽ എ

Jul 6, 2026 09:24 PM

'രക്ഷിതാക്കൾ മക്കളെ അഭിരുചി തിരിച്ചറിഞ്ഞ് വളർത്തിയെടുക്കണം' -കെ എം അഭിജിത്ത് എം എൽ എ

'രക്ഷിതാക്കൾ മക്കളെ അഭിരുചി തിരിച്ചറിഞ്ഞ് വളർത്തിയെടുക്കണം' -കെ എം അഭിജിത്ത് എം എൽ...

Read More >>
കുറ്റ്യാടിയിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച്  യാത്രക്കാരൻ പരിക്ക്;  പോലീസ് കേസെടുത്തു

Jul 6, 2026 03:57 PM

കുറ്റ്യാടിയിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരൻ പരിക്ക്; പോലീസ് കേസെടുത്തു

കുറ്റ്യാടി, പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരൻ പരിക്ക്, പോലീസ് കേസ്...

Read More >>
Top Stories

News Roundup