മരുതോങ്കരയിൽ മിന്നൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു

മരുതോങ്കരയിൽ മിന്നൽ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, വീടുകൾ തകർന്നു
Jul 7, 2026 02:08 PM | By Fathimathul Henna
#Latest News #Kuttiyadi #Maruthonkara #Kuttiyadi Flash Tornado

കുറ്റ്യാടി:(kuttiadi.truevisionnews.com)കുറ്റ്യാടിയിൽ മരുതോങ്കര പഞ്ചായത്തിലെ കെ.സി മുക്ക്, അക്വഡേറ്റ് പ്രദേശങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പുലർച്ചെ നാലോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയടിച്ചത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഉഗ്രശബ്ദത്തോടെയെത്തിയ ചുഴലിക്കാറ്റ് പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പരത്തി. ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിലാണ് കാറ്റ് നാശം വിതച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

അപകടത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ബിജു കൊറ്റോത്തുമ്മൽ പുന്നതോട്ടത്തിൽ, രമേശൻ ഏച്ചിലാടുമ്മൽ, എന്നിവരുടെ വീടുകൾക്കാണ് കാറ്റിൽ നാശനഷ്ടമുണ്ടായത്.

വൈദ്യുതി കമ്പികൾക്ക് മുകളിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതിബന്ധം പൂർണ്ണമായും താറുമാറായി. തെങ്ങ്, കവുങ്ങ്, വാഴ എന്നിവയുൾപ്പെടെയുള്ള കാർഷികവിളകൾ വ്യാപകമായി നശിച്ചിട്ടുണ്ട്. നിരവധി മരങ്ങളാണ് പ്രദേശത്ത് കടപുഴകി വീണത്. കൃഷിനാശത്തിന്റെയും മറ്റ് നഷ്ടങ്ങളുടെയും കൃത്യമായ കണക്കുകൾ അധികൃതർ ശേഖരിച്ചുവരികയാണ്.

Content Highlight: Kuttiyadi, Kuttiyadi flash tornado, crop damage in Maruthonkara

#Latest News #Kuttiyadi #Maruthonkara #Kuttiyadi Flash Tornado

Next TV

Related Stories
'ജാലകച്ചില്ലയിലെ പെൺകുട്ടി' കുറ്റ്യാടിയിൽ കഥാസമാഹാരം പ്രകാശനം ചെയ്തു

Jul 7, 2026 03:32 PM

'ജാലകച്ചില്ലയിലെ പെൺകുട്ടി' കുറ്റ്യാടിയിൽ കഥാസമാഹാരം പ്രകാശനം ചെയ്തു

കുറ്റ്യാടി, ജാലകച്ചില്ലയിലെ പെൺകുട്ടി, പുസ്തക പ്രകാശനം, ഗ്രീഷ്മയുടെ...

Read More >>
പുസ്തകഭാരം കുറയും, പഠനം സ്മാർട്ടാകും'; പുതിയ പ്രഖ്യാപനവുമായി മന്ത്രി എൻ. ഷംസുദ്ദീൻ

Jul 7, 2026 02:48 PM

പുസ്തകഭാരം കുറയും, പഠനം സ്മാർട്ടാകും'; പുതിയ പ്രഖ്യാപനവുമായി മന്ത്രി എൻ. ഷംസുദ്ദീൻ

കുറ്റ്യാടി, വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ, ചാത്തൻകോട്ടുനട സ്കൂൾ കെട്ടിട...

Read More >>
വട്ടോളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

Jul 7, 2026 11:13 AM

വട്ടോളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

കുറ്റ്യാടി, വട്ടോളി റോഡ് അപകടം, കാൽനടയാത്രക്കാരന് പരിക്ക്, പോലീസ്...

Read More >>
'രക്ഷിതാക്കൾ മക്കളെ അഭിരുചി തിരിച്ചറിഞ്ഞ് വളർത്തിയെടുക്കണം' -കെ എം അഭിജിത്ത് എം എൽ എ

Jul 6, 2026 09:24 PM

'രക്ഷിതാക്കൾ മക്കളെ അഭിരുചി തിരിച്ചറിഞ്ഞ് വളർത്തിയെടുക്കണം' -കെ എം അഭിജിത്ത് എം എൽ എ

'രക്ഷിതാക്കൾ മക്കളെ അഭിരുചി തിരിച്ചറിഞ്ഞ് വളർത്തിയെടുക്കണം' -കെ എം അഭിജിത്ത് എം എൽ...

Read More >>
കുറ്റ്യാടിയിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച്  യാത്രക്കാരൻ പരിക്ക്;  പോലീസ് കേസെടുത്തു

Jul 6, 2026 03:57 PM

കുറ്റ്യാടിയിൽ പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരൻ പരിക്ക്; പോലീസ് കേസെടുത്തു

കുറ്റ്യാടി, പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരൻ പരിക്ക്, പോലീസ് കേസ്...

Read More >>
Top Stories

News Roundup