ലഹരിക്കെതിരെ ജാഗ്രത; വേളം എളവനച്ചാൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

ലഹരിക്കെതിരെ ജാഗ്രത; വേളം എളവനച്ചാൽ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു
Jul 1, 2026 02:52 PM | By Fathimathul Henna
#Latest News #Velam #Anti-Drug Awareness #Velam Cleanliness Drive

വേളം:(kuttiadi.truevisionnews.com)ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ആരോഗ്യ ബോധവൽക്കരണത്തിനുമായി വേളം ശാന്തിനഗർ എളവനച്ചാൽ മഹല്ല് കമ്മിറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

വേളം എം.ഡി.എൽ.പി സ്കൂളിൽ നടന്ന ബോധവൽക്കരണ സദസ്സ് വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു.

ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള സർക്കാർ ലഹരി നിർമാർജന പദ്ധതികളെ പൂർണ്ണമായി പിന്തുണച്ച് ലഹരി വിരുദ്ധ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

മഹല്ല് പ്രസിഡന്റ് പി. അഷ്റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കുറ്റ്യാടി എസ്.ഐ. സുബിൻ ബിജു, വേളം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സലാം കെ.കെ. എന്നിവർ ബോധവൽക്കരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോരങ്കോട്ട് മൊയ്തു, കെ.കെ. അബ്ദുല്ല മാസ്റ്റർ, ഇ.പി. ജസീല, ഗ്രാമപഞ്ചായത്ത് അംഗം ഡി.കെ. നസീമ ടീച്ചർ, എൻ.വി. മമ്മു ഹാജി, ജയൻ കൊടുമയിൽ എന്നിവർ ആശംസകളർപ്പിച്ചു.

എം.സി. മൊയ്തു സ്വാഗതവും കെ.ടി. അമീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി രാവിലെ നടന്ന ശുചീകരണ യാത്ര ഗ്രാമപഞ്ചായത്ത് അംഗം ഡി.കെ. നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.

എടത്തിൽ മുക്ക് മുതൽ കേളോത്ത് മുക്ക് വരെ നീണ്ട ശുചീകരണ യാത്രയിൽ പ്രദേശത്തുനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.

കെ. ഇബ്രാഹിം മാസ്റ്റർ, എ.കെ. നജീബ് മാസ്റ്റർ, മുസ ഹാജി, എ.കെ.എം. സലീം, കുഞ്ഞമ്മദ് കെ.കെ., ഒ.കെ. റിയാസ്, പൈക്കാട്ട് അഷ്റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Content Highlight: Velam, anti-drug awareness, Velam cleanliness drive, Elavanachal Mahal Committee

#Latest News #Velam #Anti-Drug Awareness #Velam Cleanliness Drive

Next TV

Related Stories
മാവുള്ളചാലിന് ആശ്വാസം; മാവുള്ളചാൽ കുടിവെള്ളം പുനരുദ്ധാരണത്തിന് കൈത്താങ്ങായി  ഷാഫി പറമ്പിൽ എംപി

Jul 1, 2026 03:42 PM

മാവുള്ളചാലിന് ആശ്വാസം; മാവുള്ളചാൽ കുടിവെള്ളം പുനരുദ്ധാരണത്തിന് കൈത്താങ്ങായി ഷാഫി പറമ്പിൽ എംപി

കുറ്റ്യാടി, മാവുള്ളചാൽ, കുടിവെള്ള പദ്ധതി, ഷാഫി പറമ്പിൽ എംപി...

Read More >>
ലഹരിക്കെതിരെ ഒരുമയോടെ: മരുതോങ്കര മുണ്ടകുറ്റിയിൽ ലഹരിവിരുദ്ധ സന്ദേശവുമായി ജനകീയ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

Jul 1, 2026 12:03 PM

ലഹരിക്കെതിരെ ഒരുമയോടെ: മരുതോങ്കര മുണ്ടകുറ്റിയിൽ ലഹരിവിരുദ്ധ സന്ദേശവുമായി ജനകീയ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

കുറ്റ്യാടി, മരുതോങ്കര, ലഹരിവിരുദ്ധ ബോധവൽക്കരണം, മുണ്ടകുറ്റി ലഹരിവിരുദ്ധ റാലി ...

Read More >>
ഓണത്തിനൊരുക്കം; ഞാറ്റുവേല ചന്തയുടെയും കർഷകസഭയടെയും ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

Jul 1, 2026 07:32 AM

ഓണത്തിനൊരുക്കം; ഞാറ്റുവേല ചന്തയുടെയും കർഷകസഭയടെയും ബ്ലോക്ക് തല ഉദ്ഘാടനം നടന്നു

ഞാറ്റുവേല ചന്തയുടെയും കർഷകസഭയടെയും ബ്ലോക്ക് തല ഉദ്ഘാടനം...

Read More >>
കുറ്റ്യാടിയിൽ  കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 30, 2026 03:44 PM

കുറ്റ്യാടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

കുറ്റ്യാടി, കഞ്ചാവ്, യുവാവ്...

Read More >>
Top Stories

News Roundup

Entertainment News