#Latest News #Kuttiyadi #Maruthonkara #Anti-Drug Awareness #Mundakutti Anti-Drug Rally
മരുതോങ്കര:(kuttiadi.truevisionnews.com) ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരുതോങ്കര മുണ്ടകുറ്റി ജാഗ്രതാ സമിതിയുടെയും ദേശപോഷിണി വായനശാലയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെ 3, 11 വാർഡുകളിലെ പ്രവർത്തകരും നാട്ടുകാരും റാലിയിൽ പങ്കെടുത്തു.
മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജാഗ്രതാ സമിതി കൺവീനർ കെ.പി. ധനഞ്ജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ.എം. രവീന്ദ്രൻ, ഇ.കെ. മുരളി, വേണുഗോപാൽ പൈക്കാട്ടുമ്മൽ എന്നിവർ സംസാരിച്ചു.=
കോരണ്ടോട്ട് ജമാൽ, കെ.സി. കൃഷ്ണൻ, കെ.പി. പവിത്രൻ, കെ.പി. സനൽ, കെ. രജീഷ്, കെ.പി. ദിനേശൻ, കെ.പി. ശശികുമാർ, കെ. നാണു, ടി. അജിത തുടങ്ങിയ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
Content Highlight: Kuttiyadi, Maruthonkara, anti-drug awareness, Mundakutti anti-drug rally
#Latest News #Kuttiyadi #Maruthonkara #Anti-Drug Awareness #Mundakutti Anti-Drug Rally

















































