#Latest News #Kunnummal Panchayat #Kakattil #Pulse Polio
കക്കട്ടിൽ:(kuttiadi.truevisionnews.com)പോളിയോ നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിലെ 12 കേന്ദ്രങ്ങളിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു.
പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കുന്നുമ്മൽ ആശുപത്രിയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് റീന സുരേഷ്, ഡോ. സജിത, ജനപ്രതിനിധികളായ എം.ടി. രവീന്ദ്രൻ, എലിയാറ ആനന്ദൻ എന്നിവർ പങ്കെടുത്തു.
ആരോഗ്യ ജീവനക്കാരായ സജീവൻ, അനിൽകുമാർ, മഞ്ജുള, ആശാവർക്കർമാരായ ഒ. വനജ, ശാന്ത മുതലായവർ പരിപാടിക്ക് നേതൃത്വം നൽകി.



പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് തുള്ളിമരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്.
Content Highlight: Kakattil, Kunnummal Panchayat, Pulse Polio















































