വന്യജീവി ശല്യം രൂക്ഷം; കാവിലുംപാറയിൽ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വൻ നാശനഷ്ടം

വന്യജീവി ശല്യം രൂക്ഷം; കാവിലുംപാറയിൽ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി വൻ നാശനഷ്ടം
Jun 22, 2026 12:47 PM | By Anusree vc
#Latest News #Wild Elephant Destroys Crops #Kavilumpar

കുറ്റ്യാടി: (https://truevisionnews.com/) ജനവാസമേഖലയായ വട്ടിപ്പനയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രദേശത്ത് ആനയിറങ്ങിയത്. വട്ടിപ്പന കാവുങ്കൽ താഴെ രാജുവിന്റെ പുരയിടത്തിലാണ് കാട്ടാന എത്തിയത്. പറമ്പിലെ കയ്യാലകൾ തകർത്ത ആന, വൻതോതിൽ വാഴക്കൃഷിയും നശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമുണ്ടായ ചുഴലിക്കാറ്റിൽ രാജുവിന്റെ നിരവധി ഗ്രാമ്പൂ, ജാതി മരങ്ങൾ ഒടിഞ്ഞുവീണ് നശിച്ചിരുന്നു. ഈ പ്രകൃതിക്ഷോഭത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറും മുൻപാണ് കർഷകന് തിരിച്ചടിയായി വീണ്ടും കാട്ടാനയാക്രമണം ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റും വന്യജീവി ശല്യവും ഒന്നിനുപിറകെ ഒന്നായി ബാധിച്ചതോടെ വട്ടിപ്പനയിലെ കർഷക കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാണ്.

വനംവകുപ്പ് അധികൃതർ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും, കൃഷിനാശം സംഭവിച്ച കർഷകന് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

മലയോര നിവാസികളുടെ ജീവനും സ്വത്തിനും കാട്ടുമൃഗങ്ങൾ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും, ബന്ധപ്പെട്ട അധികാരികൾ ഇതിനെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജമാൽ കോരങ്ങോട്ട്, വൈസ് പ്രസിഡന്റ് കെ. സി. കൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി പി. വി. ജോൺസൺ എന്നിവർ ആവശ്യപ്പെട്ടു.

Content Highlight: Wild Elephant Destroys Crops in Kavilumpar

#Latest News #Wild Elephant Destroys Crops #Kavilumpar

Next TV

Related Stories
വരകളിലൂടെ ലഹരിക്കെതിരെ പോരാടം; കുറ്റ്യാടിയിൽ വിദ്യാർത്ഥിക്കായി ലഹരിവിരുദ്ധ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

Jun 22, 2026 11:32 AM

വരകളിലൂടെ ലഹരിക്കെതിരെ പോരാടം; കുറ്റ്യാടിയിൽ വിദ്യാർത്ഥിക്കായി ലഹരിവിരുദ്ധ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ഓപ്പറേഷൻ തൂഫാൻ പദ്ധതി, ലഹരിവിരുദ്ധ ചിത്രരചനാ മത്സരം, നരിക്കൂട്ടുംചാൽ വേദിക വായനശാല, കുറ്റ്യാടി...

Read More >>
ചോലങ്ങാട്ട് - പോളാണ്ടി താഴ തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Jun 21, 2026 03:04 PM

ചോലങ്ങാട്ട് - പോളാണ്ടി താഴ തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചോലങ്ങാട്ട് - പോളാണ്ടി താഴ തോട് , നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം, ...

Read More >>
കെ എസ് എസ് പി എ കുറ്റ്യാടി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു

Jun 21, 2026 10:47 AM

കെ എസ് എസ് പി എ കുറ്റ്യാടി നിയോജക മണ്ഡലം ശില്പശാല സംഘടിപ്പിച്ചു

കെ എസ് എസ് പി എ കുറ്റ്യാടി നിയോജക മണ്ഡലം, ശില്പശാല,...

Read More >>
Top Stories

News Roundup

Entertainment News