#Latest News #KV Rajan #Commemoration #Kuttiadi
കുറ്റ്യാടി:(kuttiadi.truevisionnews.com) കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാർടിയും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച കെ.വി. രാജന്റെ നാലാം ചരമവാർഷികം വിപുലമായി ആചരിച്ചു. വടയം സൗത്ത് എൽ.പി സ്കൂളിൽ നടന്ന അനുസ്മരണ പൊതുയോഗം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.
കുറ്റ്യാടി ലോക്കൽ സെക്രട്ടറി സി.എൻ. ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. കുന്നുമ്മൽ ഏരിയ സെക്രട്ടറി പി.സി. ഷൈജു, ടി.കെ. ബിജു, ടി.കെ. മോഹൻദാസ്, കെ. കണാരൻ, കെ.പി. ചന്ദ്രി, പി.സി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി. നാണു സ്വാഗതവും കെ.പി. വാസു നന്ദിയും പറഞ്ഞു.
ചരമവാർഷികത്തോടനുബന്ധിച്ച് രാവിലെ താഴെ വടയത്ത് പതാക ഉയർത്തലും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.
Content Highlight: KV Rajan, Commemoration, Kuttiadi
















































