Jun 22, 2026 10:07 AM

#Latest News #Velom Panchayat #Yoga Day Celebration #Kuttiady

വേളം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വേളം പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയും ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോയും സംയുക്തമായി പൊതുജനങ്ങൾക്കായി യോഗ പരിശീലനവും ആരോഗ്യ ക്ലാസും സംഘടിപ്പിച്ചു.

വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.എം. ദിനേശൻ അധ്യക്ഷത വഹിച്ചു. വേളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യൻകാവിൽ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കുഞ്ഞായിശ കുഞ്ഞിങ്ങാരത്ത്, പഞ്ചായത്ത് അംഗങ്ങളായ കെ. സുരേഷ്, അഡ്വ. ഹബീബ്, മുബീന, ഡോ. പി.എസ്. അരുൺ, ഡോ. ടി.കെ. മുഹമ്മദ് കോയ, ഡോ. ടി.പി. ശ്രുതി, പി. വിജിത്ത് എന്നിവർ സംസാരിച്ചു. പൊതുജനങ്ങൾക്കായി പ്രത്യേക യോഗാഭ്യാസ പ്രകടനങ്ങളും ബോധവൽക്കരണ ക്ലാസും ഇതിന്റെ ഭാഗമായി നടന്നു.

Content Highlight: Velom Panchayat, Yoga Day Celebration, Kuttiady

#Latest News #Velom Panchayat #Yoga Day Celebration #Kuttiady

Next TV

Top Stories










News Roundup






Entertainment News