പാലേരിയിൽ കാൽനടയാത്രക്കാരനെ പിക്കപ്പ് ലോറി ഇടിച്ച സംഭവം: ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

പാലേരിയിൽ കാൽനടയാത്രക്കാരനെ പിക്കപ്പ് ലോറി ഇടിച്ച സംഭവം: ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു
May 19, 2026 05:06 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) പാലേരി ചെറിയകുമ്പളത്ത് കാൽനടയാത്രക്കാരനെ അശ്രദ്ധമായി പിക്കപ്പ് ലോറിയിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം വരുത്തക്കവിധം അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറിയകുമ്പളം മൈലിശ്ശേരി മീത്തൽ വീട്ടിൽ പ്രകാശ് (60) ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 06:45 ഓടെയായിരുന്നു അപകടം. ചെറിയകുമ്പളത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് നടന്നു വരികയായിരുന്ന പ്രകാശിനെ, മെഹ്ഫിൽ ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് പേരാമ്പ്ര ഭാഗത്ത് നിന്നും വരികയായിരുന്ന പിക്കപ്പ് ലോറി ഇടിക്കുകയായിരുന്നു. അമിതവേഗതയിലും അശ്രദ്ധമായും വന്ന KL 18 H 7462 നമ്പർ പിക്കപ്പ് ലോറി ഇടിച്ചതിനെ തുടർന്ന് പ്രകാശ് റോഡിലേക്ക് തെറിച്ചുവീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

അപകടം നടന്നയുടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Pickup lorry hits pedestrian in Paleri: Police register case against driver

Next TV

Related Stories
പേരാമ്പ്ര സ്വദേശിയെ കുറ്റ്യാടിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

May 19, 2026 04:51 PM

പേരാമ്പ്ര സ്വദേശിയെ കുറ്റ്യാടിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

പേരാമ്പ്ര സ്വദേശിയെ കുറ്റ്യാടിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 19, 2026 01:40 PM

മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മൊകേരിയിൽ ഹോട്ടൽ വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
അമൽ 'തങ്കം' ആണ്; കുറ്റ്യാടി–വടകര റോഡിൽ കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി യുവാവ്

May 19, 2026 12:44 PM

അമൽ 'തങ്കം' ആണ്; കുറ്റ്യാടി–വടകര റോഡിൽ കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി യുവാവ്

കുറ്റ്യാടി–വടകര റോഡിൽ കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി...

Read More >>
അധികാരമേറി ജനനായകൻ; വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദവുമായി യുഡിഎഫ് പ്രവർത്തകർ

May 19, 2026 11:17 AM

അധികാരമേറി ജനനായകൻ; വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദവുമായി യുഡിഎഫ് പ്രവർത്തകർ

വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദവുമായി യുഡിഎഫ്...

Read More >>
പാറക്കലിന് മന്ത്രി സ്ഥാനം നിഷേധിച്ചതിൽ ലീഗിൽ പ്രതിഷേധം ശക്തമാകുന്നു ; കെഎംസിസിയിലും അമർഷം

May 18, 2026 01:45 PM

പാറക്കലിന് മന്ത്രി സ്ഥാനം നിഷേധിച്ചതിൽ ലീഗിൽ പ്രതിഷേധം ശക്തമാകുന്നു ; കെഎംസിസിയിലും അമർഷം

പാറക്കലിന് മന്ത്രി സ്ഥാനം നിഷേധിച്ചതിൽ ലീഗിൽ പ്രതിഷേധം ശക്തമാകുന്നു ; കെ. എംസിസിയിലും...

Read More >>
കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ

May 18, 2026 12:43 PM

കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ നാട്ടുകാർ

കൈകോർത്ത് നാട്; കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒറ്റക്കെട്ടായി നന്നാക്കി കുന്നുമ്മലിലെ...

Read More >>
Top Stories

News Roundup

GCC News

Entertainment News