വണ്ട് ശല്യം രൂക്ഷം; കുറ്റ്യാടിയിൽ ഒരു കുടുംബം വീടൊഴിഞ്ഞു; അധികൃതർ ഇടപെടണമെന്ന് ആവശ്യം

വണ്ട് ശല്യം രൂക്ഷം; കുറ്റ്യാടിയിൽ ഒരു കുടുംബം വീടൊഴിഞ്ഞു; അധികൃതർ ഇടപെടണമെന്ന് ആവശ്യം
May 6, 2026 12:54 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com/) ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട വട്ടപ്പാറച്ചാലിൽ രഗിൽ രാജും കുടുംബവും വണ്ടുകളുടെ ആക്രമണ ഭീതിയെത്തുടർന്ന് വീടൊഴിഞ്ഞു. ദിവസങ്ങളായി തുടരുന്ന വണ്ട് ശല്യം സഹിക്കവയ്യാതെയാണ് രാത്രിയോടെ കുടുംബം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറിയത്. മഴ പെയ്തതോടെ വീണ്ടും വണ്ടുകൾ കൂട്ടത്തോടെ വീടിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു.

വണ്ടുകളെ തുരത്താൻ മഞ്ഞപ്പൊടിയും സുർക്കയും ചേർത്ത മിശ്രിതം തളിച്ചും, ആകർഷണം കുറയ്ക്കാൻ വെളിച്ചം ക്രമീകരിച്ചും രഗിൽ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ശക്തി കുറഞ്ഞ കീടനാശിനികൾ പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാഴ്ച മുമ്പ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തി വണ്ടുകളെ ശേഖരിച്ചു കൊണ്ടുപോയതല്ലാതെ, ഇവയെ പൂർണ്ണമായി നശിപ്പിക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. കഴിഞ്ഞ വർഷവും ചെറിയ രീതിയിൽ വണ്ട് ശല്യം അനുഭവപ്പെട്ടിരുന്നതായി രഗിലിന്റെ അമ്മ ഗീത പറഞ്ഞു.

നാലു വയസ്സുകാരനായ മകൻ, മാതാപിതാക്കളായ രാജൻ, ഗീത, ഭാര്യ അപർണ്ണ എന്നിവരടങ്ങുന്ന സാധാരണക്കാരായ ഈ കുടുംബം വണ്ടുകളുടെ ശല്യം മൂലം ഉറക്കമില്ലാത്ത രാത്രികളാണ് തള്ളിനീക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വാർഡ് മെമ്പർ പുരുഷു എൻ.പി., ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ രഗിലിന്റെ വീട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

കുടുംബത്തിന് താൽക്കാലികമായി മറ്റൊരു വീട് ഏർപ്പാടാക്കാൻ ശ്രമിക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു. വണ്ടുകളെ തുരത്തി സ്വന്തം വീട്ടിലേക്ക് തിരികെ കയറാൻ ശാശ്വതമായ പരിഹാരം എപ്പോൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് രഗിലും കുടുംബവും.

A family in Kuttiadi has been evicted; authorities must intervene

Next TV

Related Stories
കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു

May 6, 2026 01:31 PM

കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു

കുറ്റ്യാടി സ്വദേശിയായ സ്‌കൂൾ വിദ്യാർത്ഥി ഖത്തറിൽ...

Read More >>
നാടിന്റെ സ്വപ്ന പദ്ധതിക്ക് നേരെ ആക്രമണം; ഊരത്ത് മമ്പള്ളിത്താഴ തോട് നവീകരണത്തിന്റെ ഭാഗമായുള്ള ഭിത്തി സാമൂഹ്യ വിരുദ്ധര്‍ തകർത്തു

May 6, 2026 10:54 AM

നാടിന്റെ സ്വപ്ന പദ്ധതിക്ക് നേരെ ആക്രമണം; ഊരത്ത് മമ്പള്ളിത്താഴ തോട് നവീകരണത്തിന്റെ ഭാഗമായുള്ള ഭിത്തി സാമൂഹ്യ വിരുദ്ധര്‍ തകർത്തു

ഊരത്ത് മമ്പള്ളിത്താഴ തോട് നവീകരണത്തിന്റെ ഭാഗമായുള്ള ഭിത്തി സാമൂഹ്യ വിരുദ്ധര്‍...

Read More >>
മരുതോങ്ങരയിൽ വീട്ടുപറമ്പിലെ മരത്തിൽ എഴുപത്കാരൻ തൂങ്ങിമരിച്ച നിലയിൽ

May 5, 2026 01:55 PM

മരുതോങ്ങരയിൽ വീട്ടുപറമ്പിലെ മരത്തിൽ എഴുപത്കാരൻ തൂങ്ങിമരിച്ച നിലയിൽ

മരുതോങ്ങരയിൽ വീട്ടുപറമ്പിലെ മരത്തിൽ എഴുപത്കാരൻ തൂങ്ങിമരിച്ച...

Read More >>
മരുതോങ്കരയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം; ഒരു വനിത അടക്കം ആറ് പരിക്ക്

May 4, 2026 11:04 PM

മരുതോങ്കരയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം; ഒരു വനിത അടക്കം ആറ് പരിക്ക്

മരുതോങ്കരയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംഘർഷം...

Read More >>
കുറ്റ്യാടി തിരിച്ചുപിടിച്ച് യുഡിഎഫ്; പാറക്കൽ അബ്ദുള്ളയ്ക്ക് 10,922 വോട്ടിന്റെ മിന്നും വിജയം

May 4, 2026 03:46 PM

കുറ്റ്യാടി തിരിച്ചുപിടിച്ച് യുഡിഎഫ്; പാറക്കൽ അബ്ദുള്ളയ്ക്ക് 10,922 വോട്ടിന്റെ മിന്നും വിജയം

കുറ്റ്യാടി തിരിച്ചുപിടിച്ച് യുഡിഎഫ്; പാറക്കൽ അബ്ദുള്ളയ്ക്ക് 10,922 വോട്ടിന്റെ മിന്നും...

Read More >>
ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനവിധി; കുറ്റ്യാടിയിലെ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നു: പാറക്കൽ അബ്ദുള്ള

May 4, 2026 03:12 PM

ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനവിധി; കുറ്റ്യാടിയിലെ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നു: പാറക്കൽ അബ്ദുള്ള

ഇത് ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള ജനവിധി; കുറ്റ്യാടിയിലെ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നു: പാറക്കൽ...

Read More >>
Top Stories

News Roundup

Entertainment News