കക്കട്ടില്‍: (kuttiadi.truevisionnews.com/) മഴക്കാലപൂർവ്വ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നുമ്മൽ 15-ാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വാർഡ് ശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം വാർഡ് അംഗം എലിയാറ ആനന്ദൻ ഉദ്ഘാടനം ചെയ്തു.
വാർഡ് കൺവീനർ ശ്രീജിത്ത് എലിയാറ, രാജഗോപാലൻ കാരപ്പറ്റ, അങ്കണവാടി ടീച്ചർ സജിത, സി.പി. കൃഷ്ണൻ, ഇ. പ്രകാശൻ, ഒ. കുമാരൻ, പി.പി. ബാബുരാജ്, ടി.വി. പ്രിയേഷ്, ഇ. ദിനേശൻ, അരുൺ മൂയ്യോട്ട്, പി.പി.കെ. ലിഗേഷ്, കെ. ബീന, സഹീറ, ശാരദ, ബീന എലിയാറ, മൈഥിലി, വി.എൻ. ശോഭ, ഷൈനി, രതി, ലിജി, സുഹറ, രജനി, ബിജിഷ, രമണി, ശ്രീജ, പത്മജ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Pre-monsoon immunization: Cleanliness drive organized in Kunnummal




























.jpeg)
.jpeg)








