May 1, 2026 10:01 AM

കുറ്റ്യാടി:(kuttiadi.truevisionnews.com/) സംസ്ഥാന ലോട്ടറിയെ സംരക്ഷിക്കാൻ ലോട്ടറിക്കുമേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അധിക ജിഎസ്ടി പിൻവലിക്കണമെന്ന് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു.

ജിഎസ്ടി 40 ശതമാനമായി വർധിപ്പിച്ചത് ലോട്ടറി വിൽപനയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതായി കൺവൻഷൻ ചൂണ്ടിക്കാട്ടി.

കുറ്റ്യാടി സാംസ്‌കാരിക നിലയത്തിൽ നടന്ന കൺവൻഷൻ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് പി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് രജില രജീഷ് അധ്യക്ഷത വഹിച്ചു.


ജില്ലാ സെക്രട്ടറി സി.സി. രതീഷ്, സി.എൻ. ബാലകൃഷ്ണൻ, കെ.പി. വത്സൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി. പ്രകാശൻ സ്വാഗതവും കെ.കെ. വാസു നന്ദിയും പറഞ്ഞു.

Lottery GST hike should be withdrawn; Kunnummal area convention demands

Next TV

Top Stories