പൊതുസ്ഥലത്തെ മദ്യപാനം: കുറ്റ്യാടിയിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു

പൊതുസ്ഥലത്തെ മദ്യപാനം: കുറ്റ്യാടിയിൽ രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു
Apr 26, 2026 03:13 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com/) മുളമ്പത്ത് പയ്യക്കണ്ടി ഭാഗത്ത് പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിച്ച രണ്ടുപേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. പയ്യെക്കണ്ടി സ്വദേശി വാരിപൊയിൽ വീട്ടിൽ സജിത്ത് (41), കനിയിൽ വീട്ടിൽ രതീഷ് (39) എന്നിവർക്കെതിരെയാണ് പോലീസ് പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 6.45-ഓടെ മുളമ്പത്ത് - കമ്പളച്ചോല റോഡിൽ പയ്യക്കണ്ടി തുണ്ടിയിൽ സ്റ്റോറിന് സമീപമായിരുന്നു സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്. റോഡരികിൽ വെച്ച് പരസ്യമായി മദ്യം കുടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുറ്റ്യാടി സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

പ്രതികളുടെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പിയും ഗ്ലാസ്സും പോലീസ് പിടിച്ചെടുത്തു.തുടർന്ന് കേസ് രജിസ്റ്റർ ചെയുകയും പ്രതികൾക്ക് ബി.എൻ.എസ്.എസ് 35(3) പ്രകാരം നോട്ടീസ് നൽകി വിട്ടയച്ചു. എ.എസ്.ഐ രാജേഷ് കനിയിൽ, സി.പി.ഒ ബിജു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Drinking in public: Police file case against two people in Kuttiadi

Next TV

Related Stories
ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

Apr 26, 2026 12:05 PM

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

ദേശീയ പുരസ്ക്കാര തിളക്കത്തിൽ കണ്ണൂർ വിസ്മയ പാർക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്'...

Read More >>
മഴക്കാലപൂർവ്വ ശുചീകരണം: ചെക്കിപ്പാലം തോട് മാലിന്യമുക്തമാക്കി

Apr 26, 2026 10:38 AM

മഴക്കാലപൂർവ്വ ശുചീകരണം: ചെക്കിപ്പാലം തോട് മാലിന്യമുക്തമാക്കി

മഴക്കാലപൂർവ്വ ശുചീകരണം: ചെക്കിപ്പാലം തോട്...

Read More >>
മദ്യപിച്ച് ലക്കുകെട്ടു; കാവിലുംപാറയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ പോലീസ് പിടികൂടി

Apr 25, 2026 03:48 PM

മദ്യപിച്ച് ലക്കുകെട്ടു; കാവിലുംപാറയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ പോലീസ് പിടികൂടി

കാവിലുംപാറയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ പോലീസ്...

Read More >>
പരസ്യ മദ്യപാനം; കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച യുവാവിനെ പോലീസ് പിടികൂടി

Apr 25, 2026 03:07 PM

പരസ്യ മദ്യപാനം; കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച യുവാവിനെ പോലീസ് പിടികൂടി

കുറ്റ്യാടിയിൽ പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച യുവാവിനെ പോലീസ്...

Read More >>
ആദരവോടെ പടിയിറക്കം; ചീക്കോന്ന് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

Apr 24, 2026 04:23 PM

ആദരവോടെ പടിയിറക്കം; ചീക്കോന്ന് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ചീക്കോന്ന് എം.എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും...

Read More >>
Top Stories

News Roundup