കക്കട്ടില്‍: (kuttiadi.truevisionnews.com/) മഴക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജനപ്രതിനിധികളായ എൻ.കെ. നസീർ, ആർ. ലിനി, ഷറഫുന്നിസ, പി.പി. ബിജിഷ എന്നിവർ ഇതിന് നേതൃത്വം നൽകി.
കക്കട്ടിൽ യൂഗ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിന് വിഷ്ണു, പി.പി. സുജീഷ്, അഭിനന്ദ്, രസിൽ രാജ് എന്നിവർ നേതൃത്വം വഹിച്ചു. വാർഡുകളിൽ നടന്ന ശുചീകരണ പരിപാടികളിൽ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, ആശ വർക്കർമാർ, പൊതുപ്രവർത്തകർ എന്നിവരും സജീവമായി പങ്കെടുത്തു.
Kunnummal Panchayat joins hands for prevention





































.jpeg)








