Apr 26, 2026 10:38 AM

കുറ്റ്യാടി: (kuttiadi.truevisionnews.com/) ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ചെക്കിപ്പാലം തോട് ശുചീകരിച്ചു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തോട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തു.

വാർഡ് മെമ്പർ ശ്രീജേഷ് ഊരത്ത്, വാർഡ് കൺവീനർ ഇ.എം. അസ്ഹർ, എ.ടി. ഗീത, ഇ.ടി. അജിത, സറീന പുറ്റങ്കി, ആബിദ ജമാൽ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Pre-monsoon cleaning: Chekkipalam stream cleared of waste

Next TV

Top Stories










News Roundup