കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കുറ്റ്യാടി നിയോജകമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി രാമദാസ് മണലേരി കുറ്റ്യാടിയിൽ ആവേശകരമായ റോഡ് ഷോ നടത്തി. ഡി.ജെ.യുടെ അകമ്പടിയോടെ നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ അണിനിരന്നു. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും കുറ്റ്യാടിയിൽ വികസനം ഇന്നും ഒരു സ്വപ്നം മാത്രമാണെന്നും എല്ലാവരെയും പരീക്ഷിച്ച മണ്ഡലത്തിൽ ഇത്തവണ എൻ.ഡി.എ.യ്ക്ക് ഒരവസരം നൽകണമെന്നും സ്ഥാനാർഥി പറഞ്ഞു.
യു.കെ. അർജുനൻ, കെ.എം. രാജൻ, പി.പി. ഇന്ദിര, കെ. അനീഷ്, ബീനാ മോളി, മുകുന്ദൻ വട്ടോളി, വി.പി. ഷാജു, എൻ.കെ. ദിനേശൻ, ഒ.പി. മഹേഷ് തുടങ്ങിയ നേതാക്കൾ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
Ramadas Manaleri's road show spreads excitement in Kuttiadi








































