Mar 27, 2026 12:19 PM

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ തകർക്കാനും ഇകഴ്ത്തിക്കാണിക്കാനുമുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) കുറ്റ്യാടി ഏരിയാ സമ്മേളനം ആഹ്വാനം ചെയ്തു. പൊതുജനാരോഗ്യ രംഗത്തെ നേട്ടങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് കെ സിന്ധു ജില്ലാ റിപ്പോർട്ടും ഏരിയ സെക്രട്ടറി ടി പി സുലത സുകുമാരൻ ഏരിയ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ ടി മഹിജ, എ എം അമൃത എന്നിവർ സംസാ രിച്ചു. ടി പി സുലത സുകുമാരൻ സ്വാഗതവും യൂണിറ്റ് ട്രഷറർ വി പി ആതിര നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി പി സുലത സുകു മാരൻ (സെക്രട്ടറി), വിനീത് തോമസ് (പ്രസിഡൻ്റ് ), ടി റോഷിൻ (ട്ര ഷറർ)

The move to destroy the public health sector must end: KGNA

Next TV

Top Stories










News Roundup