കുറ്റ്യാടി: (https://kuttiadi.truevisionnews.com/) നിട്ടൂർ എൽ.പി. സ്‌കൂൾ വാർഷികാഘോഷവും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള അനുമോദനവും പ്രൗഢഗംഭീരമായി നടന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.എൻ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ടി.വി. സുധ സ്വാഗതം പറഞ്ഞു.
എൽ.എസ്.എസ്. വിജയികൾ, സംസ്ഥാന അബാക്കസ് റാങ്ക് ജേതാക്കൾ എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. കൂടാതെ, വിവിധ വകുപ്പുകളിലെ പി.എസ്.സി. പരീക്ഷകളിൽ വിജയം വരിച്ച മുൻ വിദ്യാർത്ഥികളെയും വിദ്യാലയം പ്രത്യേകമായി ആദരിച്ചു. പി.പി. ചന്ദ്രൻ, എം.ടി. ജെസ്സി, കെ.പി. ശോഭ, വിനീത് നിട്ടൂർ, പി. ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം 'മ്യൂസിക് ഡ്രോപ്പ് കാലിക്കറ്റ്' അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി.
Annual celebration organized at Nittoor LP School













































