കാവിലുംപാറ: (kuttiadi.truevisionnews.com) സ്ത്രീകളുടെ ആർത്തവ ശുചിത്വവും ആരോഗ്യ സംരക്ഷണവും മുൻനിർത്തി കാവിലുംപാറ ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ആർത്തവകാലത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ശുചിത്വം ഉറപ്പാക്കുന്നതിനും ഇത്തരം പദ്ധതികൾ വലിയ സഹായമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു.
ചടങ്ങിൽ കെ.പി. നാഷ്, ഹരിത കേരള മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർ സി.എം. ശശി, കെ.കെ. മോളി, ലിൻഡ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിസ്ഥിതി സൗഹൃദപരമായ ആർത്തവ ശുചിത്വ ശീലങ്ങളിലേക്ക് സ്ത്രീകളെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ നൂതന പദ്ധതിക്ക് രൂപം നൽകിയത്
A step towards cleanliness; Menstrual cups distributed in Kavilumpara Panchayat















































