സാന്ത്വനത്തിൻ്റെ കൈത്താങ്ങ്; കുറ്റ്യാടി നന്മ ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

സാന്ത്വനത്തിൻ്റെ കൈത്താങ്ങ്; കുറ്റ്യാടി നന്മ ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി
Feb 22, 2026 03:53 PM | By Anusree vc

കുറ്റ്യാടി: പരിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് കുറ്റ്യാടി നന്മ ചാരിറ്റബിൾ ട്രസ്റ്റിന് കൈത്താങ്ങുമായി പ്രവാസി സംഘടനയായ കുവൈറ്റ് സാന്ത്വനം. സംഘടനയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നന്മ ട്രസ്റ്റിന് അനുവദിച്ച ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം ചെയ്തു. നന്മ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈറ്റ് സാന്ത്വനം പ്രതിനിധി കേളോത്ത് ഹമീദ് ഉപകരണം ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി.

നാളിതുവരെ നിരവധി തവണകളിലായി കുവൈറ്റ് സാന്ത്വനത്തിന്റെ വിലപ്പെട്ട സഹായങ്ങൾ നന്മയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിർധനരായ രോഗികൾക്ക് സാന്ത്വനമേകുന്ന നന്മയുടെ പ്രവർത്തനങ്ങളിൽ കുവൈറ്റ് സാന്ത്വനത്തിന്റെ സഹകരണം ഏറെ പ്രശംസനീയമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ ജമാൽ കണ്ണോൺ, കെ. ബഷീർ, ഉബൈദ് വാഴയിൽ, കിണറ്റുംകണ്ടി അമ്മദ്, സമീർ പൂവ്വത്തിങ്കൽ, സി.കെ. ഹമീദ്, എ.എസ്. അബ്ബാസ്, ഒ.സി. നൗഷാദ്, സി.വി. ജമാൽ, സലാം തോട്ടത്തിൽ, കെ.കെ. കുഞ്ഞമ്മദ്, വി.പി.എം. ചന്ദ്രൻ, മുഹമ്മദലി കെ.കെ., വി. അബ്ദുൽകരീം എന്നിവർ പങ്കെടുത്തു.

A helping hand of comfort; Oxygen concentrator handed over to Kuttiyadi Nanma Charitable Trust

Next TV

Related Stories
യാത്രാക്ലേശം ഇനി പഴങ്കഥ; അമ്പലക്കുളങ്ങര - പനയന്റെ മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം നടത്തി

Feb 22, 2026 04:34 PM

യാത്രാക്ലേശം ഇനി പഴങ്കഥ; അമ്പലക്കുളങ്ങര - പനയന്റെ മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം നടത്തി

അമ്പലക്കുളങ്ങര - പനയന്റെ മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം...

Read More >>
വികസനത്തിന്റെ കല്ലിടൽ; കാവിലുംപാറ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

Feb 22, 2026 02:59 PM

വികസനത്തിന്റെ കല്ലിടൽ; കാവിലുംപാറ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

കാവിലുംപാറ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം...

Read More >>
 ഫ്ലൈ ഓവർ പദ്ധതി; എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി

Feb 22, 2026 11:42 AM

ഫ്ലൈ ഓവർ പദ്ധതി; എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി

ഫ്ലൈ ഓവർ പദ്ധതി; എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം കുറ്റ്യാടിയിൽ പരിശോധന...

Read More >>
മായാത്ത സ്മരണകളിൽ; ഇ.കെ. അബ്ദുല്ല ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

Feb 22, 2026 11:20 AM

മായാത്ത സ്മരണകളിൽ; ഇ.കെ. അബ്ദുല്ല ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

ഇ.കെ. അബ്ദുല്ല ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും...

Read More >>
പുതിയ പാതയിലേക്ക്..; അമ്പലക്കുളങ്ങര -പനയന്റെ മുക്ക് റോഡ് പുനരുദ്ധാരണം; പ്രവൃത്തി ഉദ്ഘാടനം ഇന്ന്

Feb 21, 2026 01:18 PM

പുതിയ പാതയിലേക്ക്..; അമ്പലക്കുളങ്ങര -പനയന്റെ മുക്ക് റോഡ് പുനരുദ്ധാരണം; പ്രവൃത്തി ഉദ്ഘാടനം ഇന്ന്

പുതിയ പാതയിലേക്ക്..; അമ്പലക്കുളങ്ങര -പനയന്റെ മുക്ക് റോഡ് പുനരുദ്ധാരണം; പ്രവൃത്തി ഉദ്ഘാടനം...

Read More >>
ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ കുറ്റ്യാടി സ്വദേശി പിടിയിൽ

Feb 21, 2026 11:47 AM

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ കുറ്റ്യാടി സ്വദേശി പിടിയിൽ

ഓർക്കാട്ടേരി ചന്തയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ കുറ്റ്യാടി സ്വദേശി...

Read More >>
Top Stories

News Roundup