കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ഒന്നരക്കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിൽ നവീകരണം പൂർത്തിയാക്കിയ നങ്ങേലിക്കണ്ടി - വളയന്നൂർ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്ന പദ്ധതിയാണിത്.
ചടങ്ങിൽ കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ സി.ബി. നളിൻകുമാർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ എന്നിവരുൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രവീന്ദ്രൻ, കോരങ്കോട്ട് മൊയ്തു, പി. പ്രദീഷ്, സുമയ്യ വരാപറമ്പത്ത്, ഷിജില മഹേഷ്, എൻ. ബാലകൃഷ്ണൻ, കെ. രവി മോഹനൻ, കിണറ്റുംകണ്ടി വി. അമ്മത് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ. ആരതി ചടങ്ങിന് സ്വാഗതം ആശംസിച്ചു.
Nangelikandi-Valayannur road inaugurated









































