Feb 24, 2026 11:33 AM

കാവിലുംപാറ: (kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വികസന സെമിനാർ ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വരും വർഷങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ കരട് പട്ടിക വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം. സുജിന അവതരിപ്പിച്ചു.

ചടങ്ങിൽ പി.ജി. ജോർജ്, ബോബി മുക്കൻതോട്ടം, കെ.പി. നേഷ്, സോജൻ ആലക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണലിൽ രമേശൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി വി.എസ്. ശാലിനി നന്ദിയും രേഖപ്പെടുത്തി. പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ പുരോഗതിക്കാവശ്യമായ നിർദ്ദേശങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.

Kavilumpara Panchayat Development Seminar Organized

Next TV

Top Stories










News Roundup






GCC News