Sep 28, 2025 03:21 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗമായി നടന്നുവരുന്ന 28.5 കോടി രൂപയുടെ പ്രവൃത്തികൾ 2026 മാർച്ചിൽ പൂർത്തീകരിക്കാൻ തീരുമാനം.

താലൂക്ക് ആശുപത്രിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയും ആശുപത്രി പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി. രണ്ട് കോടി രൂപയുടെ അനുബന്ധ കെട്ടിടത്തിന്റെ കരാർ നടപടികൾ പൂർത്തിയായിട്ടുണ്ട്.

പ്രവൃത്തി ഉടൻ ആരംഭിക്കും. ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിന് വനം വകുപ്പിൽനിന്ന് അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആശുപത്രിയിൽ ഡോക്ടർമാരുടെ ഒഴിവുകൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് രണ്ടുപേരെ നിയമിച്ചതായി ഡിഎംഒ അറിയിച്ചു.

യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ, വൈസ് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയർ അഖിൽ, കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ടി.സി.അനുരാധ, എൽഎമ്പ്ലിഡി അസി. എഞ്ചിനീയർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.


Kuttiadi Taluk Hospital development work to be completed in March

Next TV

Top Stories










News Roundup






News from Regional Network