വേളം :(kuttiadi.truevisionnews.com) ജില്ലാ പഞ്ചായത്തും വേളം പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക വിജ്ഞാന വ്യാപന പരിപാടി യുടെ ഭാഗമായി കൃഷിക്കാർക്ക് കാർഷിക ഉപകരണങ്ങളും നടീൽ വസ്തുക്കളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐഐഎ സ്ആർ ചീഫ് സയന്റിസ്റ്റ് ഡോ. വി കെ സജേഷ് മുഖ്യ പ്രഭാഷണം നടത്തി. വേളം പഞ്ചായത്ത് പ്രസിഡന്റ് തായന ബാലാ മണി അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുമ മലയിൽ, അംഗങ്ങളായ കെ സി ബാബു, പി പി ചന്ദ്രൻ അഞ്ജന സത്യൻ, കെ സി സി താര, ബീന കോട്ടേമ്മൽ, സി പി ഫാത്തിമ, ഇ പി സലീം, എം സി മൊയ്തു എന്നിവർ സംസാരിച്ചു
വേളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എം കുമാരൻ സ്വാഗതം പറഞ്ഞു. ഐഐഎ സ്‌ആർ പ്രിൻസിപ്പൽ സയന്റി സ്റ്റ് ഡോ. സി എൻ ബിജു, ഡോ. മുഹമ്മദ് അസറുദ്ദീൻ, രാ ഗേഷ് എം രാഘവൻ എന്നിവർ ക്ലാസെടുത്തു. 150-ഓളം കർഷ കർ പരിപാടിയിൽ പങ്കെടുത്തു.
Kuttiadi Velam Panchayat distributed agricultural equipment and planting materials to farmers















































