( www.truevisionnews.com ) ചോറിനൊപ്പം വിവിധ കറികള്‍ പരീക്ഷിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. സാലഡ് ഉണ്ടെങ്കില്‍ കുശാലാണ് അത്താഴം. പലപ്പോഴും തൈരില്ലാത്തതു മൂലം സാലഡ് മാറ്റിവെക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ തൈരില്ലാതെ വെറും സവാള മാത്രം ഉപയോഗിച്ച് രുചികരമായ സര്‍ലാസ് ഉണ്ടാക്കാമെന്ന് നിങ്ങള്‍ക്ക് അറിയാമോ?
സവാളയും തേങ്ങാപ്പാലും കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന സാലഡ് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.


ആവശ്യമായ സാധനങ്ങള്‍
സവാള, തേങ്ങ, ഉപ്പ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കുരുമുളകുപൊടി, വിനാഗിരി, വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
സവാള ചെറുതായി അരിഞ്ഞ് ഉപ്പു ചേർത്ത് മാറ്റിവെക്കുക. ഒരു മുറി തേങ്ങ ചിരകിയതിലേക്ക് അരകപ്പ് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. പിന്നീട് തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കുക. നേരത്തെ മാറ്റിവെച്ച സവാളയുടെ നീർ കളഞ്ഞു എടുത്ത്, അതിലേക്ക് ഇഞ്ചി, കറിവേപ്പില, പച്ചമുളക് ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. കുരുമുളകുപൊടി, വിനാഗിരി ചേർത്ത് നന്നായി കലർക്കുക. തേങ്ങാപ്പാൽ ചേർത്ത് ഇളക്കി, ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് വീണ്ടും ഇളക്കിയാൽ സാർലാസ് റെഡിയും രുചികരവുമാകും.
സവാള–തേങ്ങ സാർലാസ് ചോറിനൊപ്പം കഴിക്കുമ്പോൾ അതിന്റെ രുചിയും പുത്തൻ അനുഭവവും നിങ്ങളെ സന്തോഷിപ്പിക്കും. തൈരില്ലാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ സാലഡ്, ദിവസേനയുടെ ഭക്ഷണത്തിനും പ്രത്യേക അവസരങ്ങൾക്കും അനുയോജ്യമാണ്.
salad can be prepared without yogurt just coconut and onion