ആ സന്തോഷം നീണ്ടുപോയില്ല...; മകനെ കാണാൻ യുകെയിൽ എത്തിയ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതം മൂലംമരിച്ചു

ആ സന്തോഷം നീണ്ടുപോയില്ല...; മകനെ കാണാൻ യുകെയിൽ എത്തിയ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതം മൂലംമരിച്ചു
Sep 18, 2025 02:20 PM | By Athira V

വേളം: (kuttiadi.truevisionnews.com) മകനെ കാണാൻ യുകെയിൽ എത്തിയ കുറ്റ്യാടി സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതം മൂലംമരിച്ചു. ചെറുക്കുന്നിലെ കാഞ്ഞിരോറ പരേതനായ ചോയിയുടെ ഭാര്യ ചന്ദ്രി (63) ആണ് മരിച്ചത്. മകൻ ജോലി ചെയ്യുന്ന യു കെയിലെ സൗത്താംപ്ടണി എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൂന്ന് മാസം മുൻപാണ് ചന്ദ്രി മകന്റെ അടുത്ത് പോയത് .

ഗ്യാസിനുള്ള മരുന്നുകൾ കഴിച്ചിരിക്കെ നെഞ്ചുവേദന കൂടിയപ്പോൾ സൗത്താംപ്ടൺ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ ഹൃദയത്തിൽ നാല് ബ്ലോക്കുകൾ കാണുകയും സ്റ്റെന്റ് ഇടുന്നതിനിടയിൽ ഹൃദയസ്തംഭനം സംഭവിക്കുകയും മരണപ്പെടുകയുമായിരുന്നു.

സൗത്താംപ്ടൺ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബ്രിട്ടീഷ് മലയാളി അസോസിയേഷൻ പ്രവർത്തകർ നാട്ടിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.

മകൻ സുമിത്തും ഭാര്യ ജോയ്സിയും മൂന്ന് വർഷത്തോളമായി യു കെയിൽ ആണ് ജോലി. മാതാവ്: മാണിയുള്ള നെല്ലിയുള്ള പറമ്പത്ത് മൊകേരി പിതാവ്: പരേതനായ പൊക്കാൻ മരുമക്കൾ: ജോയ്‌സി പത്തനംതിട്ട പ്രീജ തൃശ്ശൂർ സഹോദരങ്ങൾ വാസു ചന്ദ്രൻ, ശശി

Kuttiadi native housewife dies of heart attack after visiting son in UK

Next TV

Related Stories
'സർഗലയം'; വട്ടോളി നാഷണൽ എച്ച്.എസ് എസിൽ സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം

Sep 18, 2025 11:37 AM

'സർഗലയം'; വട്ടോളി നാഷണൽ എച്ച്.എസ് എസിൽ സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം

വട്ടോളി നാഷണൽ എച്ച്.എസ് എസിൽ സ്കൂൾ കലോത്സവത്തിനു തുടക്കമായി ...

Read More >>
കർഷകർക്ക് ഒപ്പം; കായക്കൊടിയിൽ കൂൺ കൃഷി പരിശീലനം നടത്തി

Sep 18, 2025 10:57 AM

കർഷകർക്ക് ഒപ്പം; കായക്കൊടിയിൽ കൂൺ കൃഷി പരിശീലനം നടത്തി

കായക്കൊടിയിൽ കൂൺ കൃഷി പരിശീലനം...

Read More >>
ലൈംഗിക അതിക്രമം; തൊട്ടിൽപ്പാലം സ്വദേശിക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Sep 17, 2025 07:26 PM

ലൈംഗിക അതിക്രമം; തൊട്ടിൽപ്പാലം സ്വദേശിക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ലൈംഗിക അതിക്രമം, തൊട്ടിൽപ്പാലം സ്വദേശിക്ക് 15 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച്...

Read More >>
ഉടമയ്ക്ക് മർദ്ദനം; കുറ്റ്യാടിയിലെ കൊപ്രവ്യാപാരിക്കെതിരെ ഉടമയുടെ പരാതി

Sep 17, 2025 03:27 PM

ഉടമയ്ക്ക് മർദ്ദനം; കുറ്റ്യാടിയിലെ കൊപ്രവ്യാപാരിക്കെതിരെ ഉടമയുടെ പരാതി

ഉടമയ്ക്ക് മർദ്ദനം; കുറ്റ്യാടിയിലെ കൊപ്രവ്യാപാരിക്കെതിരെ ഉടമയുടെ...

Read More >>
പരാതിക്ക് പരിഹാരം; കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ്‌

Sep 17, 2025 02:58 PM

പരാതിക്ക് പരിഹാരം; കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ്‌

കുറ്റ്യാടി പുതിയ ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ്...

Read More >>
ഞങ്ങൾക്ക് ബന്ധമില്ല; ആർഎസ്എസും ബിജെപിയും നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയണം -സിപിഐ എം

Sep 17, 2025 11:37 AM

ഞങ്ങൾക്ക് ബന്ധമില്ല; ആർഎസ്എസും ബിജെപിയും നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയണം -സിപിഐ എം

ഞങ്ങൾക്ക് ബന്ധമില്ല; ആർഎസ്എസും ബിജെപിയും നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയണം -സിപിഐ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall