(truevisionnews.com) വൈകീട്ട് ഒരു കട്ടൻ ചായ അത് നിർബന്ധമാണ് എല്ലാവര്ക്കും . എന്നാൽ ഇന്ന് കട്ടനൊപ്പം നല്ല പൊരിച്ച പത്തിരി തയ്യാറാക്കിയാലോ ...വളരെയെളുപ്പത്തിൽ നമുക്കിത് വീട്ടിൽ തന്നെ ഉണ്ടാക്കാം .
ചേരുവകൾ


അരിപ്പൊടി
വെള്ളം
നെയ്യ്
ഉപ്പ്
തേങ്ങ ചിരകിയത്
ചുവന്നുള്ളി
പെരുഞ്ചീരകം
കറിവേപ്പില
എള്ള്
മൈദ
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ആദ്യം തന്നെ ചുവട് കട്ടിയുള്ള പാത്രത്തിൽ വെള്ളവും ഒരു സ്പൂൺ നെയ്യും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. പിന്നീട് വെട്ടിത്തിളയ്ക്കുമ്പോൾ തീ കുറച്ച ശേഷം നേർമയായി പൊടിച്ച അരിപ്പൊടി ഇട്ട് എളുപ്പത്തിൽ ഇളക്കിയെടുക്കുക.
തീ ഓഫ് ചെയ്ത ശേഷം അടച്ചുവച്ച് ചൂടാറാനായി 10 മിനിറ്റ് മാറ്റി വയ്ക്കാം. ശേഷം തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ചതച്ചെടുക്കുക. തയാറാക്കിയ മാവിലേക്ക് മൈദ, തേങ്ങ ചതച്ചത്, എള്ള്, കറിവേപ്പില ചെറുതായി അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ നെയ്യ് ഇവ കൂടി ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക.
തയാറാക്കിയ മാവ് അര സെൻറീമീറ്റർ കനത്തിൽ പരത്തി ഒരു ഗ്ലാസോ പാത്രമോ വച്ച് വൃത്താകൃതിയിൽ മുറിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക. നന്നായി ചൂടായതിനു ശേഷം തീ അല്പം കുറച്ച് തയാറാക്കിയ പത്തിരി ഇട്ടു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരുക.
poricha pathiri can be prepared at home easy racipe