വട്ടോളി: (kuttiadi.truevisionnews.com) വിദ്യാർത്ഥികളിലെ മറഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തുകൊണ്ടുവരാനും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഒരുമിച്ച് കൂടാനും അവസരമൊരുക്കുന്ന സ്കൂൾ കലോത്സവങ്ങൾക്ക് തുടക്കമായി. സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ഉപജില്ലാ കലോത്സവത്തിൽ പ്രവേശനം നേടാനായി മിക്ക സ്കൂളിലും കലോത്സവങ്ങൾ തുടങ്ങി.
വട്ടോളി നാഷണൽ എച്ച്.എസ് എസിൽ മാനേജർ അരയില്ലത്ത് രവി കലോത്സവം ഉദ്ഘാടനം ചെയ്തു. വേറിട്ട ആശയങ്ങളും , വേഷപ്പകർച്ചകളും , നൃത്തകലാരൂപകങ്ങളും അരങ്ങിലേറി. സെപ്റ്റംബർ പതിനാറ് മുതൽ പതിനെട്ടുവരെയാണ് സർഗലയം എന്ന കലോത്സവം നടക്കുന്നത്. കലോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് മുന്നും പ്രകടങ്ങൾ കാഴ്ച വെക്കാൻ കുട്ടികൾ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്.


പി.ടി.എ. പ്രസി. ടി.കെ. ബിജു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.പി.സജിത , പ്രിൻസിപ്പാൾ എ മനോജ്, എച്ച്.എം. ഹീറ, കലോത്സവം കൺവീനർ ശരണ്യ ബി.എസ് സ്റ്റാഫ് സെക്രട്ടറി കെ. റിനീഷ് കുമാർ മനോജ് കൈവേലി , നിധിൻ മുരളി,മദർ പി.ടി.എ പ്രസി ലിജിന പ്രസംഗിച്ചു. വിദ്വാർത്ഥി കർഷക അവാർഡ് നേടിയ ലെമിൻ ഹാരിയെ ചടങ്ങിൽ അനുമോദിച്ചു.
School festival concludes today at Vattoli National HSS