Mar 17, 2026 12:00 PM

കുറ്റ്യാടി: (https://kuttiadi.truevisionnews.com/)കുറ്റ്യാടിയിൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ ഡയാലിസിസ് സെന്റർ ഇതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല. നിരവധി വൃക്കരോഗികൾക്ക് തണലായ 'സ്നേഹസ്പർശം' ഡയാലിസിസ് സെന്റർ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 99 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചതെങ്കിലും ആറുമാസം കൊണ്ട് തീരേണ്ട പണി അഞ്ച് വർഷം പിന്നിട്ടിട്ടും പൂർണ്ണമായിട്ടില്ല.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചെങ്കിലും ആർ.ഒ പ്ലാന്റ് ഉൾപ്പെടെയുള്ള അത്യാവശ്യ സൗകര്യങ്ങൾ പോലും സജ്ജമാക്കാതെയാണ് ചടങ്ങ് നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നിലവിൽ പ്രവർത്തിക്കുന്ന പഴയ കെട്ടിടം അങ്ങേയറ്റം അപകടാവസ്ഥയിലാണെന്നും, രോഗികൾ ചികിത്സയിലിരിക്കെ ഓടു വീണ് അപകടമുണ്ടാകുന്ന സാഹചര്യം വരെ ഉണ്ടായതായും പരാതിയുണ്ട്. മതിയായ സൗകര്യങ്ങളില്ലാതെ രോഗികൾ ദുരിതമനുഭവിക്കുന്ന ഈ സാഹചര്യത്തിൽ, എത്രയും വേഗം പുതിയ കെട്ടിടത്തിലേക്ക് സെന്റർ മാറ്റണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Kuttiyadi Dialysis Center not opened even after inauguration

Next TV

Top Stories










News Roundup