കുറ്റ്യാടി : (kuttiadi.truevisionnews.com)മലയാള സാഹിത്യ ലോകത്തെ വിസ്മയമാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന് എഴുത്തുകാരൻ ശ്രീനി എടച്ചേരി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റി വിദ്യാർത്ഥികൾക്കായി കുറ്റ്യാടി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ 'സംഘടിപ്പിച്ച " ബഷീറിൻ്റെ ലോകം "ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റ്യാടി ജി എച്ച് എസ് എസ് ഡെപ്യൂട്ടി എച്ച് എം എ.സുജിത അദ്ധ്യക്ഷയായി.
പ്രിൻസിപ്പാൾ ഡോ: ഇസെഡ് എ. അൻവർ ഷമീം, പിടിഎ പ്രസിഡൻ്റ് വി.കെ. റഫീഖ്, വിദ്യാരംഗം കൺവീനർ കെ.കെ. ദീപേഷ് കുമാർ, ജില്ല അസിസ്റ്റൻ്റ് കോഡിനേറ്റർ പി.പി. ദിനേശൻ, ശിൽപ ഗംഗാധരൻ, പി.കെ.ഷമീർ, സി.എൻ.സനൂപ് തുടങ്ങിയവർ സംസാരിച്ചു.
ബഷീറിൻ്റെ ലോകത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളിൽ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ബഷീർ ക്വിസ് എൽ. പി,വി ഭാഗത്തിൽ നൈസ വയലിൻ (ചീക്കോന്ന് ഈ സ്റ്റ് എംഎൽപിഎസ്) ഹൃദ്യ ലക്ഷ്മി (വടയം നോർത്ത് എൽ പി എസ് ) എസ്. ആർഷൽ (ചേരാപുരം സൗത്ത് എംഎൽപിഎസ്) എന്നിവർ വിജയിച്ചു.
ചിത്രരചന യു പി വിഭാഗത്തിൽ എ.ആർ. ദേവരാഗ് (ചങ്ങരംകുളം യു പി എസ് ) പി. സൂര്യദേവ് ( സംസ്കൃതം എച്ച് എസ് വട്ടോളി ) സൂര്യദേവ് (എജെജെ എം എച്ച് എസ് എസ് ചാത്തങ്കോട്ടുനട)ആസ്വാദനക്കുറിപ്പ് എച്ച് എസ്: അൽഹന ദാനിയ (ജി എച്ച് എസ് എസ് കുറ്റ്യാടി )എൻ. കൃഷ്ണ തീർത്ഥ (എൻ എച്ച് എസ് എസ് വട്ടോളി ) പൂജ ലക്ഷ്മി (വിഎച്ച്എസ്എസ് പാലേരി) എന്നിവർ ജേതാക്കളായി.
Writer Sreeni Edachery says Vaikom Muhammed Basheer is a wonder in the world of literature