തൊട്ടിൽപ്പാലം :(kuttiadi.truevisionnews.com) കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണിയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് സ്ത്രീകൾക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. രാവിലെ പറമ്പിൽ പശുവിനെ കെട്ടാൻ പോയ ശാന്ത , സനിക എന്നിവർക്കും , ചൂരണി റോഡിലൂടെ ബൈക്കിൽ പോവുകയായിരുന്ന ഷീജ മകൻ എബിൻ എന്നിവർക്കുമാണ് പരിക്കേറ്റത്.


സ്കൂട്ടറിൽ ആന തട്ടിയെങ്കിലും രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നിലവിൽ നാലുപേരുടെയും പരിക്ക് ഗുരുതരമല്ല. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
Wild elephant attacks in Churani four injured