കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റർ എം.എല്‍.എ കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്‌തു . ജില്ലയില്‍ 23 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നിഷ്യന്‍, റിപ്പയര്‍ ആന്‍ഡ് മെയ്ന്റനന്‍സ് ടെക്നിഷ്യന്‍ - ഫാം മെഷീനറി എന്നീ കോഴ്‌സുകളാണ് ഇവിടെ ആരംഭിച്ചത്.
കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷനായി . ഡോ. ഇ സഡ്, എ അന്‍വര്‍ഷമീം, ഡോ. എ.കെ അബ്ദുല്‍ ഹക്കീം, ലീബ സുനില്‍, പവിത്രന്‍ എം.ടി, റഫീഖ് വി.കെ, വന്ദന എന്‍, സി.എന്‍ ബാലകൃഷ്ണന്‍, വി.പി മൊയ്തു, ഫിര്‍ദൗസ് എന്‍.കെ, ഷിംന എ.കെ. രാജേന്ദ്രന്‍ കെ.പി, മഞ്ജിമ വി.എം എന്നിവർ പ്രസംഗിച്ചു
Skill development project at Kuttiyadi Govt. Higher Secondary School to ensure employment