കക്കട്ടിൽ: (kuttiadi.truevisionnews.com)കേരള പ്രദേശ് പ്രവാസി കോൺഗ്രസ് നരിപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവാസി സംഗമവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പരിപാടി എഐസിസി അംഗം രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലനാണ്ടി അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രൻ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കരിപ്പാറ ബാബു, കെപിസിസി അംഗം അച്യുതൻ പുതിയെടുത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.കെ.നാണു. വി.കെ.ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി.വിശ്വനാഥൻ, സകീന ഹൈദർ, കെ.എം.ഹമീദ്, ഫൈസൽ, എം.കുഞ്ഞിക്കണ്ണൻ, കെ.സി.അനിൽ ശങ്കർ, ഏകെ. ശ്രീജിത്ത്, ഹരീഷ് കൈവേലി, മേനാരത്ത് അബ്ദുള്ള, ഹരിപ്രസാദ് നരിപ്പറ്റ മുതലായവർ പ്രസംഗിച്ചു.


ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സൈഫു തൈക്കണ്ടിയെ അനുമോദിച്ചു.
gathering and felicitation of expatriates was organized in Naripatta