കുറ്റ്യാടി : കുറ്റ്യാടി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കല്ലുള്ളതറ പാലവും റോഡും പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ് അധ്യക്ഷനായി.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സബിന മോഹന്‍, കെ പി ശോഭ, അംഗങ്ങളായ എം പി കരീം, സി കെ സുമിത്ര, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ പി സി രവീന്ദ്രന്‍, എം കെ അബ്ദുറഹ്‌മാന്‍, സി കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം ജുഗുനു തെക്കയില്‍ സ്വാഗതവും കെ ടി ബാബു നന്ദിയും പറഞ്ഞു.


Kallullathara bridge road inaugurated