കക്കട്ടിൽ: (kuttiadi.truevisionnews.com ) കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. മൊകേരി കൃഷിഭവനു സമീപം നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് കർഷകൻ കല്ലേരി മൊയ്തുവിന് ഫലവൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി.സജിത അധ്യക്ഷത വഹിച്ചു. കൃഷി അസി. ഡയരക്ടർ കെ.ഇ.നൗഷാദ്, കൃഷി ഓഫീസർ അനുഷ്ക പവിത്രൻ, എ. രതീഷ്, കെ.പി.ബാബു, എം.എൻ രാജൻ, സി.നാരായണൻ, എൻ.വി.ചന്ദ്രൻ, അസി. കൃഷി ഓഫീസർ എം.സൈനബ എന്നിവർ പ്രസംഗിച്ചു. നടീൽ വസ്തുക്കളുടെയും കർഷക ഉൽപന്നങ്ങളുടെയും വിപണനവും നടന്നു.


Njattuvela market and farmers meeting were organized Kunnummal