തൊട്ടില്‍പ്പാലം: (kuttiadi.truevisionnews.com ) തൊട്ടിൽപ്പാലത്ത് പിക്കപ്പ് വാന്‍ കെ.എസ്.ആര്‍.ടിസി ബസിന്റെ പിന്നിലിടിച്ച് അപകടം. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.
മൈസൂരില്‍ നിന്നും വാഴക്കുലയുമായി വന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ പിക്കപ്പ് വാന്‍ തൊട്ടില്‍പ്പാലത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആര്‍.ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.


വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ നിന്ന് മറ്റൊരു വാഹനം വരുന്നത് കണ്ട് നിയന്ത്രണം വിട്ട് ബസ്സിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.
മുന്‍സീറ്റില്‍ ഉണ്ടായിരുന്നയാളെ ഡ്രൈവര്‍ പെട്ടെന്ന് തന്റെ സൈഡിലേക്ക് പിടിച്ച് നീക്കിയതിനാലാണ് അയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
Accident pickup van hits KSRTC bus Thottilppalam