കുറ്റ്യാടി: (kuttiadi.truevisionnews.com ) കഥകളും കവിതകളും ഭാവനയുടെയും അറിവിൻ്റെയും വിസ്മയ ലോകത്തേക്ക് കുട്ടികളെ നയിക്കുമെന്ന് കേരള സാഹിത്യ അക്കാദമി മികച്ച നാടക ഗാന രചയിതാവും പുരസ്കാര ജേതാവുമായ രമേശ് കാവിൽ പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ലയുടെ നേതൃത്വത്തിൽ എൽ പി , യു പി , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ "വായനച്ചങ്ങാത്തം 'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. എം. രത്നവല്ലി അദ്ധ്യക്ഷയായി.


ബിപിസി എം.ടി. പവിത്രൻ മുഖ്യാതിഥിയായി. വിദ്യാരംഗം കൺവീനർ കെ.കെ. ദീപേഷ് കുമാർ, ജില്ല അസിസ്റ്റൻ്റ് കോഡിനേറ്റർ പി.പി. ദിനേശൻ, എച്ച് എം ഫോറം കൺവീനർ കെ. പ്രകാശൻ, പി. ഇ.ശ്രീജ, കെ. രാജീവൻ,ശ്രീജിത്ത് ദേവർകോവിൽ തുടങ്ങിയവർ സംസാരിച്ചു.
rich reading culture should emerge among students Ramesh Kavil