കുറ്റ്യാടി:(kuttiadi.truevisionnews.com) രാസലഹരിക്കും സെക്സ് റാക്കറ്റിനുമെതിരെ ജാഗ്രത പാലിക്കുക, വർഗീയ മുതലെടുപ്പ് തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സിപിഐ എം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘അലേർട്ട് കുറ്റ്യാടി' എന്ന പേരിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം കെ ശശി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ,എ എം റഷീദ്, ഏരിയ കമ്മിറ്റി അംഗം ടി കെ ബിജു, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ എന്നിവർ സംസാരിച്ചു. സിപിഐ എം കുറ്റ്യാടി ലോക്കൽ സെക്രട്ടറി സി എൻ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
CPI(M) organizes demonstration public meeting kuttiadi