തളീക്കര: (kuttiadi.truevisionnews.com ) ശക്തമായ മഴയെ തുടർന്ന് തളീക്കരയിൽ വീട്ടു മതിലിൻ്റെ ഒരുഭാഗം കുത്തി ഒലിക്കുന്ന വെള്ള പാച്ചിലിൽ തകർന്നു. ചാത്തോത്ത് പറമ്പത്ത് ചെമ്പൻഹമീദിന്റെ വീടിന്റെ തോടിനോട് ചേർന്ന് നിൽക്കുന്ന മുൻ വശത്തെ മതിലിൻ്റെ ഒരുഭാഗമാണ് തകർന്നത്.
ബാക്കി വന്ന മതിലിന് ഭീഷണിയായി ചെരിഞ്ഞു നിന്ന മതിലും സ്ലാബുകളും എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം ജോയിൻ്റ് സെക്രട്ടറി ഖാലിദ് പോയിലങ്കിയുടെ നേതൃത്വത്തിൽ എസ് ഡി പി ഐ വളണ്ടിയർമാർ മുറിച്ച് മാറ്റി.


ഒ ടി അലി, എസ് ഡി പി ഐ കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻ്റ് മനാഫ് , എസ് ഡി പി ഐ കായക്കൊടി പഞ്ചായത്ത് സെക്രട്ടറി റാഫി ഈശ്വരോത്, ഉമ്മർ കുറ്റ്യാടി, ടി പി ഹമീദ്, എസ് ഡി പി ഐ കായക്കൊടി പഞ്ചായത്ത് ട്രഷറർ അഷ്റഫ് പി വി, തളീക്കര ബ്രാഞ്ച് പ്രസിഡൻ്റ് അജ്മൽ, താളീക്കര ബ്രാഞ്ച് സെക്രട്ടറി റാഫി, സത്താർ, തമ്മിം തങ്ങൾ, നവാസ് കുട്ടമ്മോത്ത് എന്നിവർ പങ്കെടുത്തു
Part house wall collapsed Thaleekkara heavy rain