ഗുരുദക്ഷിണയായി മെഡിക്കൽ ക്യാമ്പ്; പൂർവ വിദ്യാർഥികളായ ഡോക്ടർമാരുടെ ഒത്തുചേരൽ വേറിട്ടതായി

ഗുരുദക്ഷിണയായി മെഡിക്കൽ ക്യാമ്പ്; പൂർവ വിദ്യാർഥികളായ ഡോക്ടർമാരുടെ ഒത്തുചേരൽ വേറിട്ടതായി
Apr 22, 2025 10:38 PM | By Anjali M T

നരിപ്പറ്റ:(kuttiadi.truevisionnews.com)തങ്ങൾക്ക് ആദ്യാക്ഷരം പകർന്നു കിട്ടിയ വിദ്യാലയ മുറ്റത്ത് വർഷങ്ങൾക്കു ശേഷം പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാരുടെ ഒത്തുചേരൽ വേറിട്ടതായി. നമ്പ്യത്താംകുണ്ടിലെ ചീക്കോന്ന് എം.എൽ.പി സ്കൂളിലായിരുന്നു ഈ അപൂർവ്വ കൂടിച്ചേരൽ.

തങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരെ പരിശോധിച്ച് രോഗനിർണ്ണയം നടത്തിയും ആരോഗ്യ ബോധവൽക്കരണം നടതിയുമാണ് ഒത്തുചേരൽ വേറിട്ടതാക്കിയത്. സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ വയനാട് മെഡിക്കൽ കോളജ് അസി. പ്രൊഫസർ ഡോ. സക്കീർ, പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ. നൗഷാദ്, നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. സുഹാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാമ്പസ് മെഡികെയർ എന്ന പേരിലുള്ള പരിപാടി.

നാട്ടിലെ മറ്റു ഡോക്ടർമാരായ മുഹമ്മദ് ഫവാസ്, സുബിന ബസാനിയ, മിന്ന ബസാനിയ, ഷാസ് അഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു. കൂടാതെ നരിപ്പറ്റ ഹെൽത്ത് സെൻ്ററിലെ ജെ.എച്ച്.ഐ എൻ.കെ ഷാജിയും സംഘവും കൂട്ടിനെത്തി.

#Medical-camp #Gurudakshina#Gathering #alumni #doctors #turns

Next TV

Related Stories
 ഉദ്ഘാടനം ഞായറാഴ്ച്ച ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

Jan 23, 2026 07:27 PM

ഉദ്ഘാടനം ഞായറാഴ്ച്ച ; കെയർ ആൻ്റ് ക്യൂർ ഇനി കുളങ്ങരത്തും

ഉദ്ഘാടനം ഞായറാഴ്ച്ച ; കെയർ ആൻ്റ് ക്യൂർ ഇനി...

Read More >>
ആരോപണങ്ങൾ വ്യാജം; ചുരം റോഡ് പ്രവൃത്തിയിൽ വിശദീകരണവുമായി പഞ്ചായത്ത്

Jan 23, 2026 03:28 PM

ആരോപണങ്ങൾ വ്യാജം; ചുരം റോഡ് പ്രവൃത്തിയിൽ വിശദീകരണവുമായി പഞ്ചായത്ത്

ചുരം റോഡ് പ്രവൃത്തിയിൽ വിശദീകരണവുമായി...

Read More >>
പാലിയേറ്റീവ് വാരാചരണം: കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് വീട്ടുമുറ്റത്ത് സംഗീത വിരുന്നൊരുക്കി

Jan 23, 2026 02:06 PM

പാലിയേറ്റീവ് വാരാചരണം: കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് വീട്ടുമുറ്റത്ത് സംഗീത വിരുന്നൊരുക്കി

വീട്ടുമുറ്റത്ത് സംഗീത വിരുന്നൊരുക്കി കുറ്റ്യാടി ബ്ലോക്ക്...

Read More >>
പാലിയേറ്റീവ് വാരാചരണം; കുറ്റ്യാടിയിൽ രോഗീസന്ദർശന പരിപാടിക്ക് തുടക്കം

Jan 22, 2026 10:49 AM

പാലിയേറ്റീവ് വാരാചരണം; കുറ്റ്യാടിയിൽ രോഗീസന്ദർശന പരിപാടിക്ക് തുടക്കം

പാലിയേറ്റീവ് വാരാചരണം കുറ്റ്യാടിയിൽ രോഗീസന്ദർശന പരിപാടിക്ക്...

Read More >>
Top Stories

News Roundup